അ​പ​മാ​നം കൊ​ണ്ടു ത​ല കു​നി​ഞ്ഞു​പോ​കു​ന്നു; മ​ണി​പ്പൂ​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ വി​ഷ​യ​ത്തി​ൽ സു​രാ​ജ്

01:17 PM Jul 20, 2023 | Deepika.com

മ​ണി​പ്പു​രി​ൽ ര​ണ്ടു സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. മ​ണി​പ്പൂ​ർ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു എ​ന്നാ​യി​രു​ന്നു താ​രം പ്ര​തി​ക​രി​ച്ച​ത്. മ​ണി​പ്പൂ​ർ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു.

അ​പ​മാ​നം കൊ​ണ്ടു ത​ല കു​നി​ഞ്ഞു​പോ​കു​ന്നു. ഇ​നി​യും ഒ​രു നി​മി​ഷം നീ​തി വൈ​കി​ക്കൂ​ടാ. സു​രാ​ജ് കു​റി​ച്ചു. ഫേ​സ്ബു​ക്കി​ലാ​ണ് താ​രം കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

മ​ണി​പ്പു​രി​ൽ കു​ക്കി വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു സ്ത്രീ​ക​ളെ​യാ​ണു ന​ഗ്ന​രാ​ക്കി റോ​ഡി​ൽ കൂ​ടി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത​ത്. സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ൽ​നി​ന്ന് 35 കി​ലോ​മീ​റ്റ​ർ മാ​റി കാ​ൻ​ഗ്പോ​ക്പി ജി​ല്ല​യി​ൽ മേ​യ് നാ​ലി​നാ​ണു സം​ഭ​വം ന​ട​ന്ന​ത്.