മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു താൽപര്യവുമില്ലാത്തയാളാണ് താനെന്ന് ഗായിക അഭയ ഹിരൺമയി. ഗോപിസുന്ദറും അമൃത സുരേഷും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അഭയ ഹിരൺമയി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റും വൈറലായിരുന്നു. കമ്പിത്തിരയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം എന്നാണ് അഭയ കുറിച്ചത്.
എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം. അഭയ ഹിരൺമയി കുറിച്ചത്. എന്നാൽ തൊട്ടുപിന്നാലെ അഭയ പങ്കുവച്ച ഈ പോസ്റ്റ് വൈറലാകുകയും അമൃത- ഗോപിസുന്ദർ ബന്ധത്തിൽ വിള്ളൽ വീണതിലാണ് ഈ പോസ്റ്റെന്നും വാർത്തകൾ പരന്നു.
ഇതിനു പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കിയുള്ള മറ്റൊരു കുറിപ്പുമായി അഭയ എത്തിയത്.
എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ താൽപര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് വളരെ ദയനീയമാണ്.
എനിക്ക് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു. എന്റെ ജീവിതത്തിന്റെ ഗതികളെ ഇഷ്ടപ്പെടുന്നു. നിങ്ങൾ, നിങ്ങളുടെ ജീവിതം ജീവിക്കുക, എന്റെ ജീവിതം ജീവിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യുക. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്മയി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഗായിക അമൃയും സംഗീതസംവിധായകൻ ഗോപിസുന്ദറും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.
ഇരുവരും ഇന്‍സ്റ്റഗ്രാമിൽ നിന്നും പരസ്പരം അൺഫോളോ ചെയ്തതാണ് വാർത്തകൾ പ്രചരിക്കാനിടയായത്. എന്നാൽ ഇതിന് പിന്നാലെ അമൃതയെ ചേർത്ത് നിർത്തിയുള്ള ഒരു ചിത്രം ഗോപിസുന്ദർ പങ്കുവയ്ക്കുകയും ചെയ്തു.
അമൃത സുരേഷിനെ വിവാഹം കഴിക്കുന്നതിന് മുൻപ് ഗോപിസുന്ദർ അഭയ ഹിരൺമയിക്കൊപ്പം ലിവിംഗ് റിലേഷിനിൽ ആയിരുന്നു.
എനിക്ക് ഒരാളെയും വേദനിപ്പിക്കണ്ട; ദയവുചെയ്ത് എന്നെ ജീവിക്കാൻ അനുവദിക്കൂ; അഭയ ഹിരൺമയി
11:40 AM Jul 20, 2023 | Deepika.com