ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ഒന്നിലെ ചില്ലാ ഡിഡിഎ. ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ നടത്തിയ സംസ്കാരികോത്സവം വിവിധ കലാപരിപാടികളോടെ സമാപിച്ചു.
വൈകന്നേരം നാലിനു നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം ഈർഷാദ് അലി ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ നൃത്തം, അർദ്ധ ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ്, മോണോ ആക്ട്, മിമിക്രി, പ്രഛന്ന വേഷം, സിനിമാ ഗാനങ്ങൾ, നാടൻ പാട്ടുകൾ, സ്കിറ്റ് തുടങ്ങിയ കലാ പരിപാടികളാണ് രംഗത്ത് അവതരിപ്പിച്ചത്. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. പരിപാടികൾക്ക് ചന്ദ്രബാബുവും സുനിതാ സത്യനും മേൽനോട്ടം വഹിച്ചു. സ്നേഹവിരുന്നോടെയാണ് സംസ്കാരികോത്സവം സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി
ചില്ലയിലെ സംസ്കാരികോത്സവം സമാപിച്ചു
10:49 PM Jan 22, 2018 | Deepika.com