അ​മൃ​ത‌​യും ഗോ​പി​സു​ന്ദ​റും വേ​ർ​പി​രി​ഞ്ഞു! പി​ന്നാ​ലെ ഒ​ന്നി​ച്ചു​ള്ള ചി​ത്ര​വു​മാ​യി ഗോ​പി​സു​ന്ദ​ർ

10:49 AM Jul 20, 2023 | Deepika.com

ഗാ​യി​ക അ​മൃ​ത സു​രേ​ഷും സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗോ​പി​സു​ന്ദ​റും വേ​ർ​പി​രി​ഞ്ഞു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച.

ഇ​രു​വ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്പ​രം അ​ൺ​ഫോ​ളോ ചെ​യ്തു എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പോ​സ്റ്റും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്തു എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.



എ​ന്നാ​ൽ ഇ​തി​നെ​ല്ലാം മ​റു​പ​ടി​യെ​ന്ന പോ​ലെ ഗോ​പി​സു​ന്ദ​ർ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്ര​വു​മാ​യെ​ത്തി. എ​ല്ലാ​വ​ർ​ക്കും സു​പ്ര​ഭാ​തം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ൽ അ​മൃ​ത സു​രേ​ഷി​നെ ചേ​ർ​ത്ത് നി​ർ​ത്തി​യു​ള്ള ഫോ​ട്ടോ​യാ​ണ് ഗോ​പി​സു​ന്ദ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

2021 മേ​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ജീ​വി​തം ആ​രം​ഭി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ട്ട് ഒ​രു​മി​ച്ചു ഒ​രു മ​നോ​ഹ​ര യാ​ത്ര ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും എ​ന്നും ത​ങ്ങ​ളു​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കു​റി​ച്ചു​കൊ​ണ്ടാ​ണ് ഗോ​പി സു​ന്ദ​റു​മാ​യു​ള്ള പ്ര​ണ​യം അ​മൃ​ത പ​ര​സ്യ​മാ​ക്കി​യ​ത്.