മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ ജനസാഗരമാണ് തിരുനക്കര മൈതാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഭൗതികശരീരം കോടിമതയിലാണ് എത്തിയിരിക്കുന്നത്. ഇനിയും തിരുനക്കരയിലേക്കെത്താൻ സമയം എടുക്കുമെന്നാണ് സൂചന.
നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരടക്കം തിരുനക്കര മൈതാനത്ത് എത്തിക്കഴിഞ്ഞു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തും. പുലർച്ചെ അഞ്ചരയോടെയാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന് രണ്ടായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ആളുകളെ തിരുനക്കരയിൽ തങ്ങിനിൽക്കാൻ അനുവദിക്കില്ല. വരിനിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനനായകനെ കാത്ത് ജന്മദേശം; മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങൾ തിരുനക്കരയിലെത്തി
10:15 AM Jul 20, 2023 | Deepika.com