ഭാര്യ-ഭർത്തൃ ബന്ധം പരമപുണ്യമായ ബന്ധമാണെന്ന് നടൻ ബാല. ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും ബാല പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല വീഡിയോയിൽ എത്തുന്നത്. ഇളയരാജയുടെ ഒരു പാട്ട് പാടിയാണ് ബാല വീഡിയോ തുടങ്ങുന്നത്.
ഒരു സ്റ്റേജിൽ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ–ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്.
മുൻപൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്.
അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല.
രക്തബന്ധം ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാൻ അർഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജനറൽ ആയി എടുത്താൽ മതി. ആ പാട്ടിന്റെ അർഥം ഇതാണ്.
ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല.
എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമുക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകൾക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ല.
എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റ്. ബാല പറഞ്ഞു.
ഭാര്യ-ഭർത്തൃ ബന്ധം പരമപുണ്യം; ബന്ധങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല: ബാല
09:15 AM Jul 20, 2023 | Deepika.com