ജനങ്ങളോടു ചേർന്നു നിന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് നടി നവ്യ നായർ. ലാളിത്യം നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹമെന്നും വിവാഹം ക്ഷണിക്കാനായി വീട്ടിലെത്തിയപ്പോൾ തിരക്കാണെങ്കിലും ഉറപ്പായും എത്തുമെന്ന വാക്കാണ് അദ്ദേഹം നൽകിയതെന്നും നവ്യ ഓർത്തെടുത്തു.
പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓർമ.
അന്ന് ജനുവരി 21ന് എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു.
സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace. നവ്യ നായർ കുറിച്ചു.
സാരമില്ല, കല്യാണത്തിന്റെ അന്ന് ഞാൻ അവിടെ എത്തും; അദ്ദേഹം വാക്കുനൽകി; ഓർമകളുമായി നവ്യ നായർ
12:12 PM Jul 19, 2023 | Deepika.com