40-ാം ജ​ൻ​മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ക​ത്രീ​ന കൈ​ഫ്; ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് വി​ക്കി

12:24 PM Jul 17, 2023 | Deepika.com

ക​ത്രീ​ന കൈ​ഫി​ന്‍റെ 40-ാം ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ഭ​ർ​ത്താ​വും ന​ട​നു​മാ​യ വി​ക്കി കൗ​ശ​ൽ. മാ​ലി ദ്വീ​പി​ൽ വ​ച്ചാ‌​യി​രു​ന്നു ജ​ൻ​മ​ദി​നാ​ഘോ​ഷം ന​ട​ന്ന​ത്. ക​ത്രീ​ന​യു​ടെ സ​ഹോ​ദ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ ലോ​റെ​ന്‍റ് മി​ഷേ​ലും സ​ഹോ​ദ​രി ഇ​സ​ബെ​ല്ലെ കൈ​ഫും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നെ​ത്തി​യി​രു​ന്നു.



ഭാ​ര്യ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് വി​ക്കി ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. നി​ന്‍റെ മാ​ന്ത്രി​ക​ത​യി​ൽ എ​ല്ലാ ദി​ന​വും...​ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ പ്രി​യ​പ്പെ​ട്ട​വ​ളേ എ​ന്നാ​ണ് വി​ക്കി കു​റി​ച്ച​ത്.



1983ൽ ​ഹോ​ങ്കോം​ഗി​ലാ​ണ് ക​ത്രീ​ന കൈ​ഫ് ജ​നി​ച്ച​ത്. 2003 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ബൂം’ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ത്രീ​ന ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സ​ൽ​മാ​ൻ ഖാ​നൊ​പ്പം മേ​നെ പ്യാ​ർ ക്യും ​കി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മാ​യി.



ഇ​തി​നി​ട​യി​ൽ സ​ൽ​മാ​ൻ ഖാ​നു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു. എ​ന്നാ​ൽ കിം​വ​ദ​ന്തി​ക​ളാ​യി ത​ന്നെ അ​വ നി​ല​നി​ന്നു. അ​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു പ്ര​തി​ക​ര​ണ​വും താ​രം ന​ട​ത്തി​യി​ല്ല.



തു​ട​ർ​ന്ന് അ​ജ​ബ് പ്രേം ​കി ഗ​സ​ബ് ക​ഹാ​നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ൻ ര​ൺ​ബീ​ർ ക​പൂ​റു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​യി. ഇ​രു​വ​രും ഒ​ന്നി​ച്ച് അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ 2016ൽ ​ഇ​രു​വ​രും പി​രി​ഞ്ഞു.



ഒ​ടു​വി​ൽ ത​ന്നേ​ക്കാ​ൾ അ​ഞ്ചു​വ​യ​സി​ന് ഇ​ള​യ​താ​യ ന​ട​ൻ വി​ക്കി കൗ​ശ​ലു​മാ​യി വി​വാ​ഹം. 2021 ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് രാ​ജ​സ്ഥാ​നി​ലെ സ​വാ​യ് മ​ധോ​പൂ​രി​ലെ ഫോ​ർ​ട്ട് ബ​ർ​വാ​ര​യി​ലു​ള്ള സി​ക്‌​സ് സെ​ൻ​സ​സ് റി​സോ​ർ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.