സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൾ ഭാ​ഗ്യ വി​വാ​ഹി​ത‌​യാ​കു​ന്നു; വ​ര​ൻ ശ്രേ​യ​സ് മോ​ഹ​ൻ

09:05 AM Jul 17, 2023 | Deepika.com

പ്ര​ശ​സ്ത ന​ട​ൻ സു​രേ​ഷ് ഗോ​പി‌​യു​ടെ മ​ക​ൾ ഭാ​ഗ്യ സു​രേ​ഷ് വി​വാ​ഹി​ത​യാ​കു​ന്നു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ശ്രേ​യ​സ് മോ​ഹ​നാ​ണ് വ​ര​ൻ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. സു​രേ​ഷ് ഗോ​പി​യു‌​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.



ബി​സി​ന​സു​കാ​ര​നാ​ണ് ശ്രേ​യ​സ്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ്. 2024 ജ​നു​വ​രി 17നാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ൽ വ​ച്ചാ​കും വി​വാ​ഹം ന​ട​ക്കു​ക. റി​സ​പ്ഷ​ൻ ജ​നു​വ​രി 20ന് ​തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് ന​ട​ക്കും.



വി​വാ​ഹം ഉ​റ​പ്പി​ച്ച സ​ന്തോ​ഷം ഭാ​ഗ്യ​യും പ​ങ്കു​വ​ച്ചു. പ്ര​തി​ശ്രു​ത വ​ര​ൻ ശ്രേ​യ​സ് പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണ് ഭാ​ഗ്യ വി​വാ​ഹ​നി​ശ്ച‌​യം ക​ഴി​ഞ്ഞ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.



സു​രേ​ഷ് ഗോ​പി​യു​ടെ​യും രാ​ധി​ക​യു​ടെ​യും അ​ഞ്ചു​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് ഭാ​ഗ്യ. ഗോ​കു​ല്‍ സു​രേ​ഷ്, മാ​ധ​വ് സു​രേ​ഷ്, ഭാ​വ്നി സു​രേ​ഷ്, പ​രേ​ത​യാ​യ ല​ക്ഷ്മി സു​രേ​ഷ് എ​ന്നി​വ​രാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മ​റ്റു മ​ക്ക​ൾ.

ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​മാ​ണ് ഭാ​ഗ്യ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. യു​ബി​സി സൗ​ഡെ​ർ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ലാ​യി​രു​ന്നു പ​ഠ​നം.