ഹണി റോസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. നവാഗതയായ അനന്തിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റേച്ചൽ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. കയ്യില്‍ വെട്ടുകത്തിയുമായി കണ്ണിൽ ജ്വലിക്കുന്ന രോക്ഷവുമായി ഇറച്ചി നുറുക്കുന്ന ഹണി റോസിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം അവതരിപ്പിക്കുന്നത് എബ്രിഡ് ഷൈനാണ്.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ, എൻ.എം., ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചന്ദ്രു ശെൽവരാജാണ് സിനിമട്ടോഗ്രാഫർ. അങ്കിത് മേനോൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് എം.ആര്. രാജാകൃഷ്ണനാണ്.
പ്രൊഡക്ഷൻ ഡിസൈൻ എം. ബാവ, എഡിറ്റിംഗ് മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ.പി., പിആർഒ എ.എസ്. ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ ആൻഡ് മോഷൻ പോസ്റ്റർ ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.
വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ; ഹണി റോസിന്റെ "റേച്ചൽ'
04:13 PM Jul 15, 2023 | Deepika.com