പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ തീം സോംഗ് പുറത്തിറങ്ങി.
ആനിമേഷന്‍ വീഡിയോയാണ് മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനം നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വരുണ്‍ സുനിലാണ് സംഗീതം നൽകിയിരിക്കുന്നത്. കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
നായകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് 'വാലാട്ടി'. ഇതിലെ നായകള്‍ക്കും പൂവന് കോഴിക്കും ശബ്ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. ചിത്രം ജൂലൈ 21-ന് പ്രദർശനത്തിനെത്തുന്നു.