ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ ഇടവക കൂട്ടായ്മാ ദിനം 14 ന്

05:13 PM Jan 13, 2018 | Deepika.com
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ ഇടവക കൂട്ടായ്മ ദിനാഘോഷം ജനുവരി 14ന് (ഞായർ) നടക്കും.

രാവിലെ ഒന്പതിന് ടാഗോർ ഗാർഡൻ കമ്യൂണിറ്റി സെന്‍ററിൽ ഇടവക വികാരി ഫാ. ലിജോ തളിയത്തിന്‍റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്നു ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കാലാപരിപാടികളും അരങ്ങേറും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി