വീ​ണ്ടും ഒ​ന്നി​ക്കാ​നൊരുങ്ങി ജീ​ത്തു ജോ​സ​ഫും മോ​ഹ​ൻ​ലാ​ലും

10:50 AM Jul 14, 2023 | Deepika.com

വീ​ണ്ടും ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് കൂ​ട്ടു​കെ​ട്ടാ​യ മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ‌‌

ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ 33ാമ​ത്തെ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.‌‌

ഓ​ഗ​സ്റ്റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കു​ന്ന റാം ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​വാ​സ​ന ഘ​ട്ട​ത്തി​ലാ​ണ്.

ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ദൃ​ശ്യം, ദൃ​ശ്യം 2, ട്വ​ൽ​ത്ത് മാ​ൻ, റാം ​എ​ന്നി​വ​യാ​ണ് ഇ​വ​ർ ഒ​ന്നി​ച്ച മ​റ്റ് ചി​ത്ര​ങ്ങ​ൾ.