അ​മേ​രി​ക്ക​യി​ൽ വി​നോ​ദ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ; ഹോ​ളി​വു​ഡി​ൽ താ​ര​ങ്ങ​ളും സ​മ​ര​ത്തി​ലേ​ക്ക്

10:07 AM Jul 14, 2023 | Deepika.com

ലോ​സ് ആ​ഞ്ച​ല​സ്: ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നി​റ​ങ്ങി​യ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും.

63 വ​ർ​ഷ​ത്തി​നി​ടെ ഹോ​ളി​വു​ഡ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​വും വ​ലി​യ പ​ണി​മു​ട​ക്കാ​ണി​ത്.

ക​ലാ​കാ​ര​ന്മാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും ലാ​ഭ​വി​ഹി​ത​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ സം​ഘ​ട​ന​യ്‌​ക്കൊ​പ്പം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സ്ക്രീ​ൻ ആ​ക്‌​ടേ​ഴ്‌​സ് ഗി​ൽ​ഡ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ താ​ര​ങ്ങ​ൾ ഷൂ​ട്ടിം​ഗു​ക​ളി​ൽ നി​ന്നും പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കും. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ക​ലാ​കാ​ര​ൻ​മാ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

ക​ഴി​ഞ്ഞ ദി​വ​സം പാ​രാ​മൗ​ണ്ട്, വാ​ർ​ണ​ർ ബ്രോ​സ്, വാ​ൾ​ട്ട് ഡി​സ്‌​നി ക​മ്പ​നി, നെ​റ്റ്ഫ്ലി​ക്സ് ഇ​ൻ​ക് തു​ട​ങ്ങി​യ​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ല​യ​ൻ​സ് ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ പ്രൊ​ഡ്യൂ​സേ​ഴ്‌​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ക്രീ​ൻ ആ​ക്‌​ടേ​ഴ്‌​സ് ഗി​ൽ​ഡ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

പി​ന്നാ​ലെ ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ഓ​പ്പ​ൺ​ഹൈ​മ​റി​ന്‍റെ ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന പ്രീ​മി​യ​ർ, താ​ര​ങ്ങ​ളാ​യ കി​ലി​യ​ൻ മ​ർ​ഫി, മ​റ്റ് ഡാ​മ​ൺ, എ​മി​ലി ബ്ല​ണ്ട് എ​ന്നി​വ​ർ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.