പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും വി​നീ​ത് ശ്രീ​നി​വാ​സ​നും "വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം'; ഒ​പ്പം നി​വി​നും ധ്യാ​നും

09:09 AM Jul 14, 2023 | Deepika.com

2021-ൽ ​റി​ലീ​സ് ചെ​യ്ത "ഹൃ​ദ​യം' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം' എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ‌‌പ്ര​ണ​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്.‌‌

ഹൃ​ദ​യ​ത്തി​ന് ശേ​ഷം അ​തേ ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ‘വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം’. ഹൃ​ദ​യം നി​ർ​മി​ച്ച മെ​റി​ലാ​ൻ​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.



വി​നീ​ത് ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​വി​നെ കൂ​ടാ​തെ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ബേ​സി​ൽ ജോ​സ​ഫ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, നീ​ര​ജ് മാ​ധ​വ്, നീ​ത പി​ള്ള, അ​ർ​ജു​ൻ ലാ​ൽ, നി​ഖി​ൽ നാ​യ​ർ, ഷാ​ൻ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​രു​മെ​ത്തു​ന്നു.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ലൗ ​ആ​ക്‌​ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നി​വി​ൻ പോ​ളി, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ബേ​സി​ൽ ജോ​സ​ഫ്, വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. മെ​റി​ലാ​ൻ​ഡ് സി​നി​മാ​സ് ത​ന്നെ​യാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​റാ​മ​ത്തെ ചി​ത്ര​മാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം. മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബ്, ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, തി​ര, ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം, ഹൃ​ദ​യം എ​ന്നി​വ​യാ​ണ് സം​വി​ധാ​നം ചെ​യ്ത മ​റ്റു ചി​ത്ര​ങ്ങ​ൾ.