രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നു മു​ന്‍​പ് രാ​ഷ്‌ട്രീയ ചി​ത്ര​വു​മാ​യി ദ​ള​പ​തി വി​ജ​യ്‍

06:29 PM Jul 13, 2023 | Deepika.com

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് മു​ന്‍​പ് രാ​ഷ്ട്രീ​യ ചി​ത്ര​വു​മാ​യി ദ​ള​പ​തി വി​ജ​യ്‍ എ​ത്തു​മെ​ന്നു സൂ​ച​ന. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ത്ര​മൊ​രു​ക്കാ​ൻ സൂ​പ്പ​ര്‍​ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ ഷ​ങ്ക​റി​നൊ​പ്പം വി​ജ​യ് ഒ​രു​മി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ചി​ത്ര​ത്തി​ന്‍റെ വ​ണ്‍​ലൈ​ന്‍ ഷ​ങ്ക​ര്‍ വി​ജ​യിയോട് പ​റ​ഞ്ഞെ​ന്നും അ​ത് ഇ​ഷ്ട​മാ​യ താരം തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വി​ജ​യി​യു‌‌​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ത​മി​ഴ​ക​ത്ത് ചൂ​ടു​ള്ള ച​ര്‍​ച്ച​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ. ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ജ​യ് ചി​ല സൂ​ച​ന​ക​ള്‍ ന​ല്‍​കി​യി​രു​ന്നു.

നി​ല​വി​ലു​ള്ള പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​വും വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ ര​ച​ന​യി​ലേ​ക്ക് ഷ​ങ്ക​ർ ക​ട​ക്കു​ക. ര​ണ്ട് ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. ക​മ​ല്‍​ഹാ​സ​ന്‍റെ ഇ​ന്ത്യ​ന്‍ 2, രാം ​ച​ര​ണ്‍ നാ​യ​ക​നാ​വു​ന്ന ഗെ​യിം ചേ​ഞ്ച​റും.