പ​ഠി​പ്പി​ച്ച ത​മി​ഴി​നും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നും ന​ന്ദി ; വി​ജ​യ് സേ​തു​പ​തി​യെക്കുറിച്ച് ഷാ​രു​ഖ് ഖാ​ൻ

01:18 PM Jul 12, 2023 | Deepika.com

ന​ട​ൻ വി​ജ​യ് സേ​തു​പ​തി​ക്ക് ന​ന്ദി പ​റ​ഞ്ഞ് ഷാ​രു​ഖ് ഖാ​ൻ. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ ജ​വാ​ൻ സി​നി​മ​യു​ടെ ടീ​സ​ർ വി​ജ​യ് സേ​തു​പ​തി പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഷാ​രു​ഖ് ഖാ​ൻ വി​ജ​യ് സേ​തു​പ​തി​യെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്.

പ​ഠി​പ്പി​ച്ച ത​മി​ഴി​നും ത​ന്ന ഭ​ക്ഷ​ണ​ത്തി​നും ന​ന്ദി​യെ​ന്നും ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഷാ​രു​ഖ് ട്വീ​റ്റ് ചെ​യ്തു.



സ​ർ നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. സെ​റ്റി​ൽ വ​ച്ച് കു​റ​ച്ച് ത​മി​ഴ് പ​ഠി​പ്പി​ച്ച​തി​നും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ത​ന്ന​തി​നും ല​വ് യു ​ന​ൻ​ബാ എ​ന്നാ​ണ് ഷാ​രൂ​ഖ് ഖാ​ൻ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​റ്റ്‍​ലി ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം.

വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ. ന​യ​താ​ര​യാ​ണ് നാ​യി​ക. ദീ​പി​ക പാ​ദു​ക്കോ​ണും അ​തി​ഥി​വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

പ്രി​യാ​മ​ണി, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഗൗ​രി ഖാ​ൻ ആ​ണ് നി​ർ​മാ​ണം.

ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് റി​ലീ​സ് ചെ​യ്യും. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം. ജി.​കെ. വി​ഷ്ണു ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് റൂ​ബെ​ൻ.