ശി​വ​നാ​യി അ​ക്ഷ​യ് കു​മാ​ർ; അ​നു​ഗ്ര​ഹം തേ​ടി പ​ങ്ക​ജ് തൃ​പാ​ഠി; ഓ ​മൈ ഗോ​ഡ് ടീ​സ​ർ

10:27 AM Jul 12, 2023 | Deepika.com

അ​ക്ഷ​യ് കു​മാ​ര്‍, പ​ങ്ക​ജ് തൃ​പാ​ഠി എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കോ​മ​ഡി ചി​ത്രം ഓ ​മൈ ഗോ​ഡ് 2 ടീ​സ​ർ എ​ത്തി.

2012 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ഓ ​മൈ ഗോ​ഡി​ന്‍റെ ര​ണ്ടാം​ഭാ​ഗ​മാ​ണി​ത്. യാ​മി ഗൗ​ത​മാ​ണ് നാ​യി​ക. പ​രേ​ഷ് റാ​വ​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ഭ​ഗ​വാ​ന്‍ കൃ​ഷ്‍​ണ​നാ​യാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.



ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ ഭ​ഗ​വാ​ന്‍ ശി​വ​ന്‍റെ രൂ​പ​ത്തി​ലാ​ണ് താ​രം എ​ത്തു​ക. അ​രു​ൺ ഗോ​വി​ൽ, ഗോ​വി​ന്ദ് നാം​ദേ​വ് എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. ചി​ത്രം ഓ​ഗ​സ്റ്റ് 11ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​മി​ത് റാ​യി​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ഭാ​ഗ​മൊ​രു​ക്കി​യ​ത് ഉ​മേ​ഷ് ശു​ക്ല ആ​യി​രു​ന്നു.