വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ത​ന്നെ! അ​ഭി​ന​യം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കും?

09:57 AM Jul 12, 2023 | Deepika.com

ന​ട​ൻ വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു. താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക സം​ഘ​ട​ന​യാ​യ വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്കം ജി​ല്ലാ – മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​മാ​യി കാ​ണു​ന്ന​ത്.



രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ അ​ഭി​ന​യം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​മെ​ന്നു വി​ജ​യ് അ​റി​യി​ച്ചെ​ന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വെ​ളി​പ്പെ​ടു​ത്തി. ചെ​ന്നൈ​യ്ക്ക് സ​മീ​പം പ​ന​യൂ​രി​ലു​ള്ള വി​ജ​യ്‍​യു​ടെ ഫാം ​ഹൗ​സി​ലാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഉ​ട​ൻ പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ജ​യ് പ​ങ്കു​വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളെ നേ​രി​ൽ ക​ണ്ടാ​ണ് യോ​ഗം.



234 മ​ണ്ഡ​ല​ങ്ങ​ളി​ലെ ദ​ള​പ​തി വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രു​മാ​യാ​ണ് വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച 15 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 115 ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് നേ​രി​ൽ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച ബു​ധ​നാ​ഴ്ച​യും തു​ട​രും.