ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ജൂലൈ 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 28-ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് റിലീസ് മാറ്റിയതെന്ന് നിർമാതാക്കൾ അറിയിച്ചു.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞിരുന്നു. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി. നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ: രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ.പി., ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യുഎഇ).
റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോൻ,എഡിറ്റർ: ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്,
മേക്കപ്പ് :റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ: മുബീൻ എം. റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: മാറ്റിനി ലൈവ്,സ്റ്റിൽസ്: ശാലു പേയാട്,ഡിസൈൻ: ടെൻ പോയിന്റ്, പിആർഒ: പ്രതീഷ് ശേഖർ.
ദിലീപിന്റെ "വോയ്സ് ഓഫ് സത്യനാഥൻ'; റിലീസ് നീട്ടി
08:56 AM Jul 12, 2023 | Deepika.com