കൈ​വി​റ​ച്ചു, സു​ലു ഇ​ത്ത​യ്ക്ക് അ​വാ​ർ​ഡ് ന​ൽ​കി​യ​പ്പോ​ൾ; മ​ഞ്ജു വാ​ര്യ​ർ

09:57 AM Jul 11, 2023 | Deepika.com

മ​മ്മൂ​ട്ടി​ക്കും ഭാ​ര്യ സു​ൽ​ഫ​ത്തി​നും അ​വാ​ർ​ഡ് ന​ൽ​കി​യ​തി​ന്‍റെ വി​റ​യ​ൽ ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ലെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന ആ​ന​ന്ദ് ഫി​ലിം അ​വാ​ർ​ഡ് നി​ശ​യി​ലാ​ണ് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം മ​മ്മൂ​ട്ടി​ക്കും സു​ൽ​ഫ​ത്തി​നും മ​ഞ്ജു സ​മ്മാ​നി​ച്ച​ത്.



മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ ‘റോ​ഷാ​ക്ക്’ ആ​യി​രു​ന്നു അ​വാ​ർ​ഡ് നി​ശ​യി​ൽ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ചി​ത്രം നി​ർ​മി​ച്ച മ​മ്മൂ​ട്ടി ക​മ്പ​നി​ക്ക് വേ​ണ്ടി മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ​യും നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സു​ൽ​ഫ​ത്ത് ആ​ണ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.



അ​ഭി​ന​യ​ത്തി​ലെ ഇ​തി​ഹാ​സ​ത്തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നെ​ടും​തൂ​ണി​നും ഒ​രു വി​ജ​യ ട്രോ​ഫി കൈ​മാ​റു​മെ​ന്ന് എ​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ വി​റ​യ്ക്കു​ന്ന കൈ​ക​ളി​ൽ നി​ന്നും ഈ ​അം​ഗീ​കാ​രം സ​ന്തോ​ഷ​ത്തോ​ടു കൂ​ടി സ്വീ​ക​രി​ച്ച മ​മ്മൂ​ക്ക​യ്ക്കും സു​ലു ഇ​ത്ത​യ്ക്കും ഒ​രു​പാ​ടു ന​ന്ദി. മ​ഞ്ജു കു​റി​ച്ചു.



അ​വാ​ർ​ഡ് നി​ശ​യി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​ണ് മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ‌​ട്ട​ത്. ല​ളി​തം സു​ന്ദ​രം, ജാ​ക്ക് ആ​ൻ​ഡ് ജി​ൽ, മേ​രി ആ​വാ​സ് സു​നോ എ​ന്ന ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് പു​ര​സ്കാ​രം.



ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ മി​ക​ച്ച ന​ട​നാ​യി. യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന താ​ര​സം​ഗ​മ​ത്തി​ൽ മ​മ്മൂ​ട്ടി, മ​ഞ്ജു വാ​രി​യ​ർ, ടൊ​വീ​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, ജോ​ജു ജോ​ർ​ജ് തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ നീ​ണ്ട താ​ര​നി​ര പ​ങ്കെ​ടു​ത്തു.



ലോ​ക കേ​ര​ള സ​ഭ അം​ഗ​വും ആ​ന​ന്ദ് ടി​വി ചെ​യ​ർ​മാ​നു​മാ​യ എ​സ്. ശ്രീ​കു​മാ​റാ​ണ് അ​വാ​ർ​ഡ് നൈ​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.