"വേ​ല​യി​ല്ലാ പ​ട്ട​ധാ​രി' സി​നി​മ​യ്ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

03:09 PM Jul 10, 2023 | Deepika.com

ധ​നു​ഷ് നാ​യ​ക​നാ​യെ​ത്തി​യ വേ​ല​യി​ല്ലാ പ​ട്ട​ധാ​രി എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ​യു​ള്ള കേ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ചി​ത്ര​ത്തി​ലെ പു​ക​വ​ലി രം​ഗ​ങ്ങ​ളി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പി​ല്ലെ​ന്നാ​യി​രു​ന്നു കേ​സ്. ധ​നു​ഷ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളി​ൽ പു​ക​വ​ലി​ക്കെ​തി​രാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന വാ​ദം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ജ​സ്റ്റി​സ് എ​ൻ. ആ​ന​ന്ദ് വെ​ങ്കി​ടേ​ഷാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

2014ലാ​ണ് വേ​ല​യി​ല്ലാ പ​ട്ട​ധാ​രി എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ ധ​നു​ഷ് സി​ഗ​റ​റ്റ് വ​ലി​ക്കു​ന്ന ദൃ​ശ്യ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു പ​രാ​തി. ഇ​ത് 2003ലെ ​പു​ക​വ​ലി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം ന​ട​ത്തി എ​ന്നാ​യി​രു​ന്നു വാ​ദം.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ പ​രാ​തി​യി​ൽ കോ​ട​തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ധ​നു​ഷ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. 2003ലെ ​പു​ക​വ​ലി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പു​ക​വ​ലി വ​സ്തു​ക്ക​ളു​ടെ പ​ര​സ്യ​ത്തി​നാ​ണ് ഇ​ങ്ങ​നെ എ​ഴു​തി​ക്കാ​ണി​ക്കേ​ണ്ട​തു​ള്ളൂ.

ഇ​ത് പു​ക​യി​ല വ​സ്തു​വ​ല്ല, ഇ​തൊ​രു സി​നി​മ​യാ​ണ്. സി​നി​മ​യു​ടെ പ​ര​സ്യ​ത്തി​ൽ ഇ​ങ്ങ​നെ എ​ഴു​തി​ക്കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം. ഇത് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2014ൽ ​രാ​ജാ​മ​ണി വേ​ൽ​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് വേ​ല‌​യി​ല്ലാ പ​ട്ട​ധാ​രി. ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തും ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ അ​മ​ല പോ​ളാ​യി​രു​ന്നു നാ​യി​ക.