രാ​ജ്യം ഭ​രി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത നേ​താ​ക്ക​ൾ; പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ജോ​ൾ

12:40 PM Jul 10, 2023 | Deepika.com

വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് ഇ​ന്ത്യ ഭ​രി​ക്കു​ന്ന​തെ​ന്ന കാ​ജോ​ളി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. പ​രാ​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് താ​രം നേ​രി​ട്ട​ത്.

ഒ​രു നേ​താ​വി​ന്‍റെ​യോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യോ പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഒ​രു വി​ഭാ​ഗം ഈ ​പ്ര​സ്താ​വ​ന ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് ക​ജോ​ളി​നെ​തി​നെ ന​ട​ക്കു​ന്ന​ത്.

""ഇ​ന്ത്യ പോ​ലെ​യൊ​രു രാ​ജ്യ​ത്ത് മാ​റ്റ​ങ്ങ​ൾ വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ന​മ്മ​ൾ ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ മു​ഴു​കി ഇ​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സം കൊ​ണ്ടേ അ​തി​ന് മാ​റ്റം വ​രി​ക​യു​ള്ളൂ. യാ​തൊ​രു​വി​ധ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളാ​ണ് ന​മു​ക്കു​ള്ള​ത്.

സോ​റി എ​നി​ക്ക് ഇ​ത് പ​റ​യു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ട്. പ​ക്ഷേ പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ! അ​ത്ത​ര​ത്തി​ൽ ഒ​രു കാ​ഴ്ച​പ്പാ​ടു​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് ന​മ്മ​ളെ ഭ​രി​ക്കു​ന്ന​തെ​ന്നാ​ണ്'' ദി ​ക്വി​ന്‍റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ക​ജോ​ൾ പ​റ​ഞ്ഞ​ത്.



സം​ഭ​വം വി​വാ​ദ​മാ​യ​തോ‌​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​രം എ​ത്തി. വി​ദ്യാ​ഭ്യാ​സ​ത്തേ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തേ​ക്കു​റി​ച്ചും ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ നി​ന്ദി​ക്കു​ക​യാ​യി​രു​ന്നി​ല്ല ഉ​ദ്ദേ​ശമെന്നും ക​ജോ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കി. രാ​ജ്യ​ത്തെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കു​ന്ന വ​ലി​യ നേ​താ​ക്ക​ൾ ന​മു​ക്കു​ണ്ടെ​ന്നും ക​ജോ​ൾ ട്വീ​റ്റ് ചെ​യ്തു.