പ്ര​തി​ഫ​ലം കൂ​ടു​ത​ൽ; വി​ഘ്നേ​ഷി​ന്‍റെ പു​തി​യ പ​ട​ത്തി​ല്‍ നി​ന്നും ന​യ​ൻ​താ​ര​ഔ​ട്ട്..!

12:23 PM Jul 10, 2023 | Deepika.com

സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍​നി​ന്നു ന​യ​ന്‍​താ​ര​യെ ഒ​ഴി​വാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. നേ​ര​ത്തെ നാ​യി​ക​യാ​യി ന​യ​ന്‍​താ​ര​യെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ജാ​ന്‍​വി ക​പൂ​ര്‍ ആ​യി​രി​ക്കും നാ​യി​ക​യെ​ന്നാ​ണു സൂ​ച​ന.

ജാ​ന്‍​വി നാ​യി​ക​യാ​യാ​ൽ അ​വ​രു​ടെ കോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​മാ​യി​രി​ക്കും വി​ഘ്നേ​ഷ് ചി​ത്രം. അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി നി​ശ്ച​യി​ച്ചി​രു​ന്ന പ​ടം മു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഘ്നേ​ഷ് പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക​മ​ല്‍​ഹാ​സ​ന്‍റെ രാ​ജ്ക​മ​ല്‍ ഫി​ലിം​സ് ആ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ന​യ​ന്‍​താ​ര​യു​ടെ കൂ​ടി​യ പ്ര​തി​ഫ​ല​വും അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ന​യ​ന്‍​സ് ചി​ത്ര​ങ്ങ​ളു​ടെ പ​രാ​ജ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​യ​ൻ​താ​ര​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു.

ഔ​ദ്യോ​ഗി​ക​മാ​യി ഇ​തി​നോ​ട് ന​യ​ന്‍​താ​ര​യോ വി​ഘ്നേ​ഷോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ന​യ​ന്‍​താ​ര​യും വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തി​യ നാ​നും റൗ​ഡി താ​ന്‍ എ​ന്ന ചി​ത്ര​മാ​ണ് വി​ഘ്നേ​ഷി​ന്‍റെ ക​രി​യ​റി​ന് ബ്രേ​ക്ക് ന​ൽ​കി​യ ചി​ത്രം. ഈ ​ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ‌​യ​ത്തി​ലാ​കു​ന്ന​ത്.