സൂപ്പർ താരം ഷാരുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ജവാൻ’ ടീസർ റിലീസ് ചെയ്തു. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതിയാണ് വില്ലൻ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നുണ്ട്.
പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.
ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബെൻ.