സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ജോ​ജു; "ആ​ന്‍റ​ണി' ഫ​സ്റ്റ്ലു​ക്ക്

09:35 AM Jul 10, 2023 | Deepika.com

ജോ​ജു ജോ​ർ​ജി​നെ നാ​യ​ക​നാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ന്‍റ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. മീ​ശ​പി​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലി​രി​ക്കു​ന്ന ജോ​ജു​വി​നെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണു​ന്ന​ത്.

ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നെ​യും പോ​സ്റ്റ​റി​ൽ കാ​ണാം. ആ​ന്‍റ​ണി എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജോ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന് ശേ​ഷം ജോ​ഷി​യും ജോ​ജു​വും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

പൊ​റി​ഞ്ചു മ​റി​യം ജോ​സി​ൽ അ​ഭി​ന​യി​ച്ച നൈ​ല ഉ​ഷ, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, വി​ജ​യ​രാ​ഘ​വ​ൻ, എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ശ ശ​ര​ത്തും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ആ​ന്‍റ​ണി​യി​ൽ എ​ത്തു​ന്നു.

ഐ​ന്‍​സ്റ്റി​ന്‍ മീ​ഡി​യ​യു​ടെ ബാ​ന​റി​ല്‍ ഐ​ന്‍​സ്റ്റി​ന്‍ സാ​ക് പോ​ള്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ര​ച​ന രാ​ജേ​ഷ് വ​ർ​മ്മ, ഛായാ​ഗ്ര​ഹ​ണം ര​ണ​ദി​വെ, എ​ഡി​റ്റിം​ഗ് ശ്യാം ​ശ​ശി​ധ​ര​ന്‍, സം​ഗീ​ത സം​വി​ധാ​നം ജേ​ക്സ് ബി​ജോ​യ്,

പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ദീ​പ​ക് പ​ര​മേ​ശ്വ​ര​ന്‍, ക​ലാ​സം​വി​ധാ​നം ദി​ലീ​പ് നാ​ഥ്, വ​സ്ത്രാ​ല​ങ്കാ​രം പ്ര​വീ​ണ്‍ വ​ര്‍​മ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ര്‍, വി​ത​ര​ണം അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്‌​ഷ​ന്‍ ഹൗ​സ്, പി​ആ​ർ​ഒ ശ​ബ​രി, മാ​ർ​ക്ക​റ്റിം​ഗ് പ്ലാ​നി​ങ് ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്.