വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഒ​രു ജാ​തി ഒ​രു ജാ​ത​കം; ഷൂ​ട്ടിം​ഗ് ഞായറാഴ്ച ആ​രം​ഭി​ക്കും

02:48 PM Jul 08, 2023 | Deepika.com

അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം എം. ​മോ​ഹ​ന​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ഒ​രു ജാ​തി ഒ​രു ജാ​ത​കം'. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും. ക​ണ്ണൂ​രി​ലും കൊ​ച്ചി​യി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കും.

വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ശ്രീ​നി​വാ​സ​ന്‍, അ​ജു വ​ര്‍​ഗീ​സ്, മൃ​ദു​ല്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഇ​വ​ര്‍​ക്ക് പു​റ​മേ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ചി​ത​ത്തി​ലു​ണ്ട്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ള്‍​ക്ക് ഗു​ണ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഈ​ണം പ​ക​ര്‍​ന്നി​രി​ക്കു​ന്നു.

വ​ര്‍​ണ്ണ ചി​ത്ര​യു​ടെ ബാ​ന​റി​ല്‍ മ​ഹാ സു​ബൈ​റാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത് 'ഗോ​ദ'​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ച്ച രാ​കേ​ഷ് മ​ണ്ടോ​ടി​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം -വി​ശ്വ​ജി​ത്ത് ഒ​ടു​ക്ക​ത്തി​ല്‍. എ​ഡി​റ്റിം​ഗ് -ര​ഞ്ജ​ന്‍ ഏ​ബ്ര​ഹാം, ക​ലാ​സം​വി​ധാ​നം -ജോ​സ​ഫ് നെ​ല്ലി​ക്ക​ല്‍, മേ​ക്ക​പ്പ് -ഷാ​ജി പു​ല്‍​പ്പ​ള്ളി, കോ​സ്റ്റ്യൂം ഡി​സൈ​ന്‍ -സു​ജി​ത് മ​ട്ട​ന്നൂ​ര്‍, ക്രി​യേ​റ്റീ​വ് കോ​ണ്‍​ട്രി​ബ്യൂ​ട്ട​ര്‍ -സു​രേ​ഷ് ഇ​രി​ങ്ങ​ല്‍, നി​ർ​മാ​ണ നി​ര്‍​വ​ഹ​ണം -ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി, എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ -സൈ​നു​ദ്ദീ​ന്‍. പി​ആ​ര്‍​ഒ -വാ​ഴൂ​ര്‍ ജോ​സ്.