മ​ക​ളു​ടെ സീ​മ​ന്തം വീ​ഡി​യോ പ​ങ്കു​വ​ച്ച് ഊ​ർ​മി​ള ഉ​ണ്ണി; ച​ട​ങ്ങു​ക​ളി​ൽ സം​യു​ക്ത വ​ർ​മ​യും; വീ​ഡി​യോ

10:03 AM Jul 08, 2023 | Deepika.com

മ​ക​ൾ ഉ​ത്ത​ര ഉ​ണ്ണി​യു​ടെ സീ​മ​ന്തം ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച് ന​ടി ഊ​ർ​മി​ള ഉ​ണ്ണി. ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ മ​ക​ൾ ഉ​ത്ത​ര ഉ​ണ്ണി വ്യാ​ഴാ​ഴ്ച‌​യാ​ണ് പെ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. ഏ​ഴാം മാ​സം ന​ട​ത്തു​ന്ന ഈ ​ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ങ്കു​വ​ച്ച​ത്.



ച​ട​ങ്ങു​ക​ളി​ൽ ഉ​ട​നീ​ളം ന‌‌​ടി​യും ഊ​ർ​മി​ള ഉ​ണ്ണി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യ സം​യു​ക്ത വ​ർ​മ​യും ഉ​ണ്ടാ​യി​രു​ന്നു. ഊ​ർ​മി​ള​യാ​ണ് വീ​ഡി​യോ​യി​ൽ ഓ​രോ ച​ട​ങ്ങു​ക​ളു​ടെ​യും വി​വ​ര​ണം ന​ൽ​കു​ന്ന​ത്.

സീ​മ​ന്തം ച​ട​ങ്ങി​ലെ ഓ​രോ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും എ​ന്തി​നാ​ണെ​ന്നും എ​ല്ലാം വി​ശ​ദ​മാ​യി അ​വ​ർ പ​റ​യു​ന്നു​ണ്ട്.



കു​ഞ്ഞി​ന് ധീ​മ​ഹീ നി​തേ​ഷ് നാ​യ​ർ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ധീ​മ​ഹീ എ​ന്നാ​ൽ ജ്ഞാ​നി​യും ബു​ദ്ധി​മ​തി​യും എ​ന്നാ​ണ്. ഗാ​യ​ത്രി മ​ന്ത്ര​ത്തി​ൽ അ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് ഒ​രാ​ൾ അ​വ​രു​ടെ ആ​ന്ത​രി​ക ദൈ​വി​ക ഊ​ർ​ജ്ജ​ങ്ങ​ളെ സ​ജീ​വ​മാ​ക്ക​ണം എ​ന്നാ​ണ്.

സൂ​ര്യ​ഗാ​യ​ത്രി​യി​ലും ഗ​ണേ​ശ ഗാ​യ​ത്രി​യി​ലും എ​ല്ലാ ഗാ​യ​ത്രി​ക​ളി​ലും അ​തു​ണ്ട്, നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും ആ​ശം​സ​ക​ൾ​ക്കും ന​ന്ദി. കു​ഞ്ഞി​ന്‍റെ പേ​ര് പ​ങ്കു​വ​ച്ച് ഉ​ത്ത​ര കു​റി​ച്ചു.



2021ലാ​യി​രു​ന്നു ഉ​ത്ത​ര​യു​ടെ​യും ബം​ഗ​ളൂ​രു​വി​ൽ ബി​സി​ന​സു​കാ​ര​നാ​യ നി​തേ​ഷ് നാ​യ​രു​ടെ​യും വി​വാ​ഹം.

ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യാ​യ ഉ​ത്ത​ര ‘വ​വ്വാ​ൽ പ​ശ​ങ്ക’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ ‘ഇ​ട​വ​പ്പാ​തി’ ആ​യി​രു​ന്നു ഉ​ത്ത​ര​യു​ടെ ആ​ദ്യ​മ​ല​യാ​ള ചി​ത്രം.