ജയം രവിയെ നായകനാക്കി അർജുൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയാകുന്നു. ജീനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വേൽസ് ഫിലിംസ് ഇന്റർനാഷണൽസിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ്മാനാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും.
കൃതി ഷെട്ടി, വാമിക ഗബി, ദേവയാനി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ക്യാമറ മഹേഷ് മുത്തുസ്വാമി, ആർട്ട് ഡയറക്ടർ ഉമേഷ് ജെ കുമാർ, എഡിറ്റിംഗ് പ്രദീപ് ഇ. രാഘവ്, ആക്ഷൻ ഡയറക്ടർ -യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കെ. അശ്വിൻ, ക്രിയേറ്റിവ് പ്രൊഡ്യുസർ കെ.ആർ. പ്രഭു.