കുടുംബസ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് സംവിധായകൻ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരേ ബന്ധുക്കൾ തമിഴ്നാട് പോലീസിൽ പരാതി നൽകി.
വിഘ്നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് ലാൽഗുടി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വിഘ്നേഷിന്റെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം.
ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വിൽക്കാൻ ശ്രമിച്ചപ്പോഴാണ് വിഘ്നേഷിന്റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നു പരാതിയിൽ പറയുന്നു. എന്നാൽ വിഘ്നേഷ് ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുടുംബസ്വത്ത് തട്ടിയെടുത്തു; വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരേ പരാതിയുമായി ബന്ധുക്കൾ
12:11 PM Jul 07, 2023 | Deepika.com