തെലുങ്ക് നടിയും നടൻ നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരിക കൊനിഡേല വിവാഹമോചിതയാകുന്നു. ബിസിനസ് സ്ട്രാജിസ്റ്റായ ചൈതന്യ ജൊനലഗഡയായിരുന്നു നിഹാരികയുടെ ഭര്‍ത്താവ്.
തങ്ങൾ വേർപിരിയുകയാണെന്നും സ്വകാര്യത മാനിക്കണമെന്നും നിഹാരിക സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
""ഞാനും ചൈതന്യയും വേര്‍പിരിയുന്നു. പുതിയ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. എനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നു.'' നിഹാരിക കുറിച്ചു.
2020 ഡിസംബറിലായിരുന്നു നിഹാരികയുടെയും ചൈതന്യയുടെയും വിവാഹം നടന്നത്. ഉദയപൂരിലെ ഉദയ് വിലാസ് കൊട്ടാരത്തിൽ വച്ച് നടന്ന അത്യാഢംബര വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഒരാഴ്ചയാണ് വിവാഹാഘോഷം നീണ്ടുനിന്നത്.
നിഹാരികയുടെ പിതാവ് നാഗേന്ദ്രബാബു തെലുങ്കിലെ പ്രശസ്ത നടനും നിർമാതാവുമാണ്. നടൻ വരുൺ തേജയാണ് നിഹാരികയുടെ സഹോദരൻ. നടൻമാരായ ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അര്ജുന്, രാം ചരണ്‍ തുടങ്ങിയവരെല്ലാം നിഹാരികയുടെ അടുത്ത ബന്ധുക്കളാണ്.
ക മാനസു, ഒരു നല്ല നാൾ പാത്തു സൊൽറേൻ, ഹാപ്പി വെഡ്ഡിംഗ്, സയ്റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.