അ​ഡ്വാ​ൻ​സു​ക​ളെ​ല്ലാം തി​രി​ച്ചു​ന​ൽ​കി; അ​ഭി​ന‌​യ​ത്തി​ൽ നി​ന്നും ഇ​ട​വേ​ള‌​യെ​ടു​ക്കാ​നൊ​രു​ങ്ങി സ​മാ​ന്ത

02:49 PM Jul 06, 2023 | Deepika.com

അ​ഭി​ന​യ​ത്തി​ൽ​നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കാ​നൊ​രു​ങ്ങി ന​ടി സ​മാ​ന്ത റൂത്ത് പ്രഭു. സി​നി​മ​യി​ൽ നി​ന്നും നീ​ണ്ട ഇ​ട​വേ​ള​യാ​ണ് താ​രം എ​ടു​ക്കു​ന്ന​തെ​ന്നും പു​തി​യ സി​നി​മ​ക​ൾ​ക്കാ​യി വാ​ങ്ങി​യ അ​ഡ്വാ​ൻ​സ് തു​ക​ക​ളെ​ല്ലാം നി​ർ​മാ​താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കി​യ​താ​യു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​ല​വി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഖു​ഷി​യു​ടെ​യും വെ​ബ് സീ​രി​സ് ആ​യ സി​റ്റാ​ഡ​ൽ ഇ​ന്ത്യ​ൻ പ​തി​പ്പി​ന്‍റെ​യും ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള എ​ടു​ക്കാ​നാ​ണ് താ​രം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പു​തി​യ​താ​യി ഒ​രു ചി​ത്ര​ത്തി​ന്‍റെ ക​രാ​റി​ലും താ​രം ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും മു​ൻ​പ് സൈ​ൻ ചെ​യ്ത പ്രോ​ജ​ക്ടു​ക​ളി​ൽ നി​ന്നാ​ണ് പി​ൻ​മാ​റു​ന്ന​തെ​ന്നു​മാ​ണ് താ​ര​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗം ബാ​ധി​ച്ച സാ​മ​ന്ത കൂ​ടു​ത​ൽ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യാ​ണ് ഇ​ട​വേ​ള എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന ‘ഖു​ഷി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സ​മാ​ന്ത​യ്ക്ക് മ​യോ​സൈ​റ്റി​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഷൂ​ട്ടിം​ഗി​ൽ​നി​ന്ന് ഇ​ട​വേ​ള എ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ സ​മാ​ന്ത മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു.