വിക്രത്തെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് ചിത്രത്തിന്റെ പാക്കപ്പ് ദിവസം രസകരമായി വീഡിയോയാക്കി അണിയറ പ്രവർത്തകർ.
‘രോമാഞ്ചം’ സിനിമയിലെ അർജുന് അശോകന്റെന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്ഷൻ വച്ചാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.
പാ. രഞ്ജിത്ത്, വിക്രം, മാളവിക മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകർ ഈ ആക്ഷൻ കാണിക്കുന്നത് കാണാം. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാർ.
പശുപതിയാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് നിർമാണം.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടfഷ് കാലഘട്ടത്തിൽ കോലാർ സ്വർണഖനികളിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.
തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ.കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി.
അർജുൻ അശോകനെ അനുകരിച്ച് വിക്രം; ഒപ്പം മാളവികയും വീഡിയോ
03:44 PM Jul 05, 2023 | Deepika.com