ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവയിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 17ന് തുടക്കമാകും. 17 ഞായറാഴ്ച വൈകുന്നേരം 5ന് സെന്റ് തോമസ് ദേവാലയത്തിലെ കൂടിച്ചേരലും തുടർന്ന് JNU, Katwariasarai, Vasantkunj, Kishangarh എന്നീ ഏരിയകളിലെ ഇടവകളുടെ വീടുകളിൽ ക്രിസ്മസ് കരോളും നടക്കും.
18 തിങ്കളാഴ്ച വൈകുന്നേരം 6.15ന് മുഹമ്മദ്പൂർ, ആർജുൻ നഗർ, സഫദർജംഗ് എൻക്ലേവ്, ഹുമയൂണ്പൂർ എന്നീ സ്ഥലങ്ങളിലും 19 ചൊവ്വാഴ്ച വൈകുന്നേരം 6.15ന് മുനിർക്കാ, ആർകെ പുരം സെക്ടർ 1 മുതൽ ആറിലും, 21 വ്യാഴാഴ്ച ആർകെപുരം സെക്ടർ 7 മുതൽ 12ലും മോട്ടിബാക്, നനകപുരയിലും 22 വെള്ളിയാഴ്ച സരോജിനി നഗർ, ലക്ഷമിബായ് നഗർ, നേതാജി നഗർ, ചാണക്യപുരി എന്നീ സ്ഥലങ്ങളിലും കരോൾ ആഘോഷങ്ങൾ നടക്കും.
ക്രിസ്മിസിനോടനുബന്ധിച്ചു കുന്പസാരം 17 ഞായറാഴ്ച രാവിലെ 10.30 മുതൽ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. ക്രിസ്മസ് തിരുപ്പിറവി കരോൾ ഡിസംബർ 24 ഞായറാഴ്ച വൈകുന്നേരം 5.30ന് സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. തുടർന്ന് കേക്ക് വിതരണവും ഉണ്ടായിരിക്കും. 24 ഞായറാഴ്ച രാവിലെയുള്ള സീറോ മലബാർ കുർബാനയും മതബോധന ക്ലാസും ഉണ്ടായിരിക്കുന്നതല്ല.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവയിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 17ന്
10:25 AM Dec 15, 2017 | Deepika.com