സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന് പരിക്ക്. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ലോസ് ആഞ്ചലസിൽ ചിത്രീകരണം പുരോഗമിക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് താരത്തിന്റെ മൂക്കിന് പരിക്കേറ്റത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയിൽ വച്ചു തന്നെ നടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും പേടിക്കേണ്ടതായി ഒന്നുമില്ലെന്നും വാർത്തയിൽ പറയുന്നു. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിരികെ ഇന്ത്യയിലെത്തിയ താരം ഇപ്പോൾ വിശ്രമത്തിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരുഖിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. നയൻതാരയാണ് ചിത്രത്തിലെ നായിക.
ഷൂട്ടിംഗിനിടെ ഷാരുഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
01:04 PM Jul 04, 2023 | Deepika.com