സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള‌‌​യെ‌​ടു​ക്കു​ന്നു; അ​നു​ശ്രീ

12:27 PM Jul 04, 2023 | Deepika.com

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​ണെ​ന്ന് ആ​രാ​ധ​ക​രെ അ​റി‌‌​യി​ച്ച് ന​ടി അ​നു​ശ്രീ. ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്നു​പോ​യ ഒ​രാ​ഴ്ച​യാ​ണ് ജീ​വി​ത​ത്തി​ൽ ക​ട​ന്നു​പോ​യ​തെ​ന്ന് അ​നു​ശ്രീ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ത​ൽ​കാ​ല​ത്തേ​ക്ക് ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു എ​ന്ന​റി​യി​ച്ച് താ​രം എ​ത്തി​യ​ത്.



ഭ​യ​ത്തി​ന്‍റെ​യും ക​ണ്ണു​നീ​രി​ന്‍റെ​യും ദി​ന​ങ്ങ​ളാ​യി​രു​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ ഇ​നി​യു​ള്ള ജീ​വി​തം ത​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം സ​ന്തോ​ഷി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​നു​ശ്രീ പ​റ​ഞ്ഞി​രു​ന്നു.



എ​ന്നാ​ൽ സ​ങ്ക​ട​ത്തി​ന് കാ​ര​ണ​മെ​ന്താ​ണെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് എ​ന്താ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തി​ന് സം​ഭ​വി​ച്ച​തെ​ന്ന് ക​മ​ന്‍റി​ലൂ​ടെ ചോ​ദി​ക്കു​ന്നു​ണ്ട്.



എ​ല്ലാം ശ​രി​യാ​കു​മെ​ന്നും എ​ല്ലാം സം​ഭ​വി​ക്കു​ന്ന​ത് ന​ല്ല​തി​നാ​ണെ​ന്നും ആ​രാ​ധ​ക​ർ അ​നു​വി​നോ​ട് പ​റ​യു​ന്നു​ണ്ട്.



‘വേ​ഗം തി​രി​ച്ച് വ​രൂ’, ‘എ​ന്തു​പ​റ്റി​യെ​ന്ന് ഞ​ങ്ങ​ളോ​ടു പ​റ​യൂ’, ‘ഞ​ങ്ങ​ൾ അ​നു​വി​നെ മി​സ് ചെ​യ്യും തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണെ​ത്തു​ന്ന​ത്.



‘‘ഒ​രു​പാ​ട് ത​ക​ർ​ന്നു​പോ​യ ഒ​രാ​ഴ്ച, ഭ​യ​ത്തി​ന്റെ​യും ക​ണ്ണു​നീ​രി​ന്‍റെ​യും ഒ​രാ​ഴ്‌​ച. അ​ത് ഉ​ത്ക​ണ്ഠ​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും ഒ​രാ​ഴ്ച​യാ​യി​രു​ന്നു. ഈ ​ക​ട​ങ്ക​ഥ പ​രി​ഹ​രി​ക്കാ​ൻ ഞാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ക്ഷേ ഇ​ത് ഒ​രി​ക്ക​ലും മാ​റി​ല്ലെ​ന്ന് എ​നി​ക്കു​റ​പ്പാ​യി, അ​തി​നാ​ൽ ഞാ​ൻ മു​ന്നോ​ട്ട് ത​ന്നെ പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​ണ്. കാ​ര​ണം ആ​ഘോ​ഷി​ക്കാ​ൻ എ​നി​ക്കൊ​രു ലോ​കം ത​ന്നെ കാ​ത്തി​രി​ക്കു​ന്നു.

സ്നേ​ഹി​ക്കാ​ൻ ഒ​രു കു​ടും​ബ​വും പി​ന്തു​ണ​യ്ക്കാ​ൻ കു​റെ​യേ​റെ സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ട്. സു​ന്ദ​ര​മാ​യ ഒ​രു ജീ​വി​തം എ​ന്നെ കാ​ത്തി​രി​ക്കു​ന്നു അ​തി​നാ​ൽ ഇ​നി മു​ത​ൽ ഈ ​ദുഃ​ഖ​ത്തി​ലേ​ക്ക് ഞാ​ൻ തി​രി​ഞ്ഞു നോ​ക്കി​ല്ല.

ഈ ​സ​ങ്ക​ട​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് ഞാ​ൻ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.’’ ഇ​താ​യി​രു​ന്നു അ​നു​ശ്രീ ക​ഴി​ഞ്ഞ ദി​വ​സം കു​റി​ച്ച​ത്.



‘ക​ള്ള​നും ഭ​ഗ​വ​തി​യും’ ആ​ണ് അ​നു​ശ്രീ​യു​ടെ റി​ലീ​സ് ചെ​യ്ത ഏ​റ്റ​വും പു​തി​യ ചി​ത്രം. ദി​ലീ​പ് ചി​ത്രം ‘വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​നി​ൽ’ അ​തി​ഥി​വേ​ഷ​ത്തി​ലും ന​ടി എ​ത്തു​ന്നു​ണ്ട്.