പ്രഭാസിന്റെ അടുത്ത ബിഗ്ബജറ്റ് ചിത്രം സലാറിന്റെ ടീസർ പുറത്തിറക്കുന്ന സമയമാണ് ആരാധകരുടെ ഇടയിൽ ചർച്ച. എന്തുകൊണ്ടാണ് ടീസർ പുലർച്ചെ 5.12-ന് പുറത്തിറക്കുന്നതെന്നായിരുന്നു ചോദ്യങ്ങൾ.
ഒടുവിൽ ചോദ്യത്തിനുത്തരവും ഫാൻസുകാർ കണ്ടെത്തിയിരിക്കുകയാണ്. പ്രശാന്ത് നീൽ ഇതിന് മുൻപ് സംവിധാനം ചെയ്ത കെജിഎഫ് 2ലെ റോക്കി ഭായിയുമായി ബന്ധപ്പെട്ടാണ് ഈ സമയം ഇവര്‍ തെരഞ്ഞെടുത്തതെന്നാണ് പുതിയ റിപ്പോർട്ട്.
കെജിഎഫ് 2വിൽ റോക്കി ഭായിയുടെ കപ്പല്‍ ആക്രമിക്കപ്പെടുന്നത് പുലർച്ചെ അഞ്ചിനാണെന്നും പിന്നീട് കപ്പൽ തകരുന്ന സമയാണ് 5.12 എന്നും ആരാധകർ കണ്ടെത്തിയിരിക്കുന്നു.
അതിനാലാണ് അടുത്ത ചിത്രത്തിന്റെ ടീസർ പ്രശാന്ത് നീൽ 5.12ന് പുറത്തിറക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം.
ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും.
ചിത്രം 2023 സെപ്റ്റംബർ 28-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.
"സലാർ' ടീസർ പുലർച്ചെ 5.12-ന്; എന്തുകൊണ്ട്?
10:09 AM Jul 04, 2023 | Deepika.com