വി​ജ​യ് സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു? ല​ക്ഷ്യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

03:52 PM Jul 03, 2023 | Deepika.com

ത​മി​ഴ് ന​ട​ൻ വി​ജ​യ് സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള എ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ങ്ക​ട്ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്നും താ​രം​ഇ​ട​വേ​ള എ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

2024 ദീ​പാ​വ​ലി റി​ലീ​സ് ആ​യാ​ണ് വെ​ങ്ക​ട്ട് പ്ര​ഭു-​വി​ജ​യ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക. ഇ​തി​ന് ശേ​ഷം ത​ൽ​കാ​ല​ത്തേ​ക്ക് താ​രം സി​നി​മ​യി​ലു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

2026 ലെ ​നി​യ​മ​സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് വി​ജ​യ് സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​തെ​ന്നും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വി​ജ​യ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നുള്ള അ​ഭ്യൂ​ഹങ്ങളും ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം പു​തി​യ വാ​ർ​ത്ത​ക​ളോ​ട് താ​രം ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​ണ് ത​മി​ഴ​ക​ത്ത് ന​ട​ക്കു​ന്ന​ത്. താ​രം പ​ങ്കെ‌​ടു​ത്ത സ​മീ​പ​കാ​ല പ​രി​പാ​ടി​ക​ള്‍ എ​ല്ലാം ചേ​ര്‍​ത്താ​ണ് ഇ​ത്ത​രം ഒ​രു ച​ര്‍​ച്ച സ​ജീ​വ​മാ​കു​ന്ന​ത്.