നടി അഹാനകൃഷ്ണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൂവെള്ള ഗൗണിൽ അതിസുന്ദരിയായി താരം നിൽക്കുന്ന ചിത്രങ്ങളാണ് ഏവരുടെയും മനം കവർന്നിരിക്കുന്നത്.
താരത്തിന്റെ വിവാഹമായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇത് ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് മാത്രമാണെന്ന് അഹാന പറയുന്നു.
ഓർകിഡ് ഡിസൈൻ ബൈ അനു എന്ന വസ്ത്രബ്രാൻഡ് ആണ് താരം ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. സ്റ്റിംബോക്സ്സ്റ്റോറീസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ബ്രഹ്മ ഹെയർ ആൻഡ് മേക്കപ്പ്.
ഫുള്‍ ലെംഗ്ത് ഗൗണിന് ഡീപ് ട്രാൻസ്പെരന്റ് വി നെക്കാണ് നല്‍കിയിരിക്കുന്നത്. സ്റ്റോൺ വർക്കുകളാൽ സമ്പന്നമാണ് ഗൗൺ. കൈയില്‍ മനോഹരമായൊരു ഫ്ളവര്‍ ബൊക്കയും നൽകിയപ്പോൾ സൈറ്റൽ പൂർണമായി. സ്റ്റോണ്‍ കമ്മലും മൂക്കുത്തിയും നടിയെ കൂടുതല്‍ സുന്ദരിയാക്കി.
ചിത്രത്തിന് താഴെ വിവാഹമായോ എന്നാണ് ചോദ്യങ്ങൾ. എന്നാൽ വിവാഹമല്ല ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയാണ് താനെന്നും ഇന്‍സ്റ്റഗ്രാമില്‍ അഹാന കുറിച്ചു.
ദുൽഖർ സൽമാൻ നിർമിച്ച അടി എന്ന ചിത്രമാണ് അഹാന നായികയായി തിയറ്ററിലെത്തിയ അവസാനചിത്രം. ഷൈൻ ടോം ചാക്കോയായിരുന്നു ചിത്രത്തിലെ നായകൻ. ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലും അഹാന അതിഥി വേഷത്തിലെത്തിയിരുന്നു.