ന്യൂഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയൻ തെരെഞ്ഞെടുപ്പിൽ ടി.കെ. കുട്ടപ്പൻ, സി.കെ. പ്രിൻസ് നയിച്ച പാനൽ വിജയികളായി. ബാലചന്ദ്രൻ എം.എസ് കല്ലറ മനോജ് നയിച്ച പാനലായിരുന്നു എതിർ സ്ഥാനാർത്ഥികൾ. വികാസ് പുരി കേരളാ സ്കൂളിൽ രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയായിരുന്നു വോട്ടിംഗ് സമയം.
ആകെയുള്ള 330 വോട്ടുകളിൽ 296 പേർ വോട്ടുകൾ ചെയ്തുവെങ്കിലും 18 വോട്ടുകൾ അസാധുവായി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ടി.കെ.കുട്ടപ്പൻ (176), വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ടി.എസ്. അനിൽ (176), യൂണിയൻ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച സി.കെ. പ്രിൻസ് (165), യോഗം ഡയറക്ടർ ബോർഡ് അംഗമായി മത്സരിച്ച എം.കെ. അനിൽ കുമാർ (199), യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി മത്സരിച്ച സുനിൽ സി.ഡി. (164), വി.പി. ബാഹുലേയൻ (148) എൻ. സുരേന്ദ്രൻ (133) എന്നിങ്ങനെയായിരുന്നു വിജയികളായവർക്ക് വോട്ടുകൾ കിട്ടിയതെന്ന് വരണാധികാരിയായ അഡ്വക്കേറ്റ് വി കെ. സിദ്ധാർത്ഥൻ പറഞ്ഞു.
ഡൽഹി യൂണിയന്റെ കീഴിലുള്ള 26 ശാഖകളിൽ നിന്നുള്ള 330 പേർക്കായിരുന്നു അടുത്ത മൂന്നു വർഷക്കാലത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള വോട്ടവകാശമുണ്ടായിരുന്നത്.
ബാലചന്ദ്രൻ എം.എസ്. (115), സുനിൽ കെ.ജി. (117), കല്ലറ മനോജ് (126), പത്തിയൂർ രവി (92), മനോജ് പി. (112), സുധാ ലച്ചു സിംഗ് (104), മധുസൂദനൻ ടി.കെ. (75), സ്വതന്ത്രനായി മത്സരിച്ച എം.കെ. ജയന്ത് (96) എന്നിങ്ങനെയായിരുന്നു എതിർ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ.
റിപ്പോർട്ട്: പി.എൻ. ഷാജി
എസ്എൻഡിപി ഡൽഹി യൂണിയൻ തെരെഞ്ഞെടുപ്പ്: ടി.കെ. കുട്ടപ്പൻ, സി.കെ. പ്രിൻസ് പാനൽ വിജയികളായി
11:01 AM Dec 11, 2017 | Deepika.com