ഇ​ത് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ത​ന്നെ​യോ?

02:42 PM Jul 01, 2023 | Deepika.com

ചോ​ക്ലേ​റ്റ് ഹീ​റോ പ​രി​വേ​ഷ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ എ​ന്ന ന​ട​ന്‍ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ആ ​ഇ​മേ​ജ് അ​ദ്ദേ​ഹ​ത്തി​ലെ ന​ട​ന് ഒ​രു ഭാ​ര​മാ​യും മാ​റി.

അ​ത് തി​രി​ച്ച​റി​ഞ്ഞ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റെ ശ്ര​ദ്ധി​ച്ചാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഇ​പ്പോ​ഴ​ത്തെ യാ​ത്ര. സ്ഥി​രം പാ​റ്റേ​ണ്‍ വി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​താ, ആ ​നി​ര​യി​ലേ​ക്ക് ഒ​രു പു​തി​യ ചി​ത്ര​വും എ​ത്തു​ക​യാ​ണ്. ചാ​വേ​ര്‍ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​ന്‍ ടി​നു പാ​പ്പ​ച്ച​ന്‍ ആ​ണ്.

സൂ​പ്പ​ർ ഹി​റ്റ് ആ​യ അ​ജ​ഗ​ജാ​ന്ത​ര​ത്തി​നു​ശേ​ഷം ടി​നു പാ​പ്പ​ച്ച​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ചാ​വേ​ര്‍. കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം ആ​ന്‍റ​ണി വ​ർ​ഗീ​സും അ​ര്‍​ജു​ൻ അ​ശോ​ക​നും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​മൊ​ട്ടാ​കെ പ​ത്ര​ങ്ങ​ളോ​ടൊ​പ്പം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ന്‍റെ മാ​തൃ​ക​യി​ല്‍ ചി​ത്ര​ത്തി​ന്‍റെ പ​ര​സ്യ നോ​ട്ടീ​സ് എ​ത്തി​യി​രു​ന്നു. ചാ​ക്കോ​ച്ച​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ശോ​ക​നെ തേ​ടി​ക്കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ആ​യി​രു​ന്നു അ​ത്.

ഇ​പ്പോ​ഴി​താ അ​ശോ​ക​ൻ പ്രേ​ക്ഷ​ക​രു​ടെ ക​ൺ​മു​ന്നി​ലേ​ക്ക് മ​റ​നീ​ക്കി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചാ​വേ​റി​ലെ ചാ​ക്കോ​ച്ച​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ലു​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. മു​ടി പ​റ്റെ വെ​ട്ടി, ക​ട്ട​ത്താ​ടി​യി​ൽ, തീ​പാ​റു​ന്ന നോ​ട്ട​വു​മാ​യാ​ണ് ചാ​ക്കോ​ച്ച​ൻ അ​ശോ​ക​നാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഒ​രു വ്യ​ത്യ​സ്ത ത്രി​ല്ല​ർ സി​നി​മ​യാ​കാ​നു​ള്ള​തെ​ല്ലാം ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന സൂ​ച​ന ത​രു​ന്ന​താ​യി​രു​ന്നു സി​നി​മ​യു​ടേ​താ​യി മു​മ്പ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന ടൈ​റ്റി​ൽ പോ​സ്റ്റ​റും ടീ​സ​റും.

ക​ത്തി​യെ​രി​യു​ന്ന കാ​ട്ടി​ൽ​നി​ന്നും ജീ​വ​നും കൊ​ണ്ടോ​ടു​ന്നൊ​രാ​ള്‍​ക്ക് നേ​രേ പാ​ഞ്ഞു​പോ​കു​ന്നൊ​രു ജീ​പ്പ്, അ​തി​ന് പി​ന്നി​ലാ​യി ഓ​ടു​ക​യാ​ണ് ചാ​ക്കോ​ച്ച​ന്‍റെ അ​ശോ​ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​വും പി​ന്നാ​ലെ ഒ​രു തെ​യ്യ​ക്കോ​ല​വും.

മു​മ്പേ ഓ​ടി​യ​യാ​ളെ അ​ശോ​ക​ൻ അ​ക്ര​മി​ക്കു​ന്ന​താ​യി​രു​ന്നു ടീ​സ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം അ​രു​ൺ നാ​രാ​യ​ൺ, വേ​ണു കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ജി​ന്‍റോ ജോ​ർ​ജ് എ​ഡി​റ്റ​ർ നി​ഷാ​ദ് യൂ​സ​ഫ്. സം​ഗീ​തം ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ഗോ​കു​ൽ ദാ​സ്, സൗ​ണ്ട് ഡി​സൈ​ൻ രം​ഗ​നാ​ഥ് ര​വി, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം മെ​ൽ​വി ജെ.,

​സം​ഘ​ട്ട​നം സു​പ്രീം സു​ന്ദ​ർ, വി ​എ​ഫ് എ​ക്സ് ആ​ക്സ​ൽ മീ​ഡി​യ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സു​നി​ൽ സിം​ഗ്, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ ര​തീ​ഷ് മൈ​ക്കി​ൾ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ബ്രി​ജീ​ഷ്‌ ശി​വ​രാ​മ​ൻ, സ്റ്റി​ൽ​സ് അ​ർ​ജു​ൻ ക​ല്ലി​ങ്ക​ൽ, ഡി​സൈ​ൻ​സ്‌ മ​ക്ഗു​ഫി​ൻ, പി.​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ്നേ​ക്ക്പ്ലാ​ന്‍റ്.