ട്രോ​ൾ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് ത​ന്നെ​യാ​ണ് സ്ത്രീ ​വേ​ഷം കെ​ട്ടി​യ​ത്; രാ​ജ​സേ​ന​ൻ

11:36 AM Jul 01, 2023 | Deepika.com

ട്രോ​ള്‍ വ​രു​മെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ് സ്ത്രീ ​വേ​ഷ​ത്തി​ലെ​ത്താ​ൻ ത​യാ​റാ​യ​തെ​ന്ന് രാ​ജ​സേ​ന​ൻ. ‘ഞാ​നും പി​ന്നൊ​രു ഞാ​നും’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ജ​സേ​ന​ൻ തി​യ​റ്റ​റു​ക​ളി​ൽ സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

ട്രോ​ള്‍ വ​രു​മെ​ന്ന് അ​റി​ഞ്ഞി​ട്ടു ത​ന്നെ​യാ​ണ് ഈ ​വേ​ഷ​ത്തി​ലെ​ത്തി​യ​ത്. ട്രോ​ളു​ക​ൾ ആ​സ്വ​ദി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​തു​ചെ​യ്യു​ന്ന​വ​രെ​യും ഇ​ഷ്ട​പ്പെ​ടു​ന്നു. ആ ​ട്രോ​ളു​ക​ൾ ക​ണ്ട് ചി​രി​ക്കു​ന്ന ആ​ളു​ക​ൾ ഈ ​സി​നി​മ കാ​ണാ​ൻ തി​യ​റ്റ​റി​ലെ​ത്തു​മ​ല്ലോ?

ഇ​തി​നു പി​ന്നി​ലൊ​രു ടീം ​ഉ​ണ്ട്. അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടും ച​ർ​ച്ച ചെ​യ്തു​മാ​ണ് ഈ ​വേ​ഷ​ത്തി​ലെ​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. സ​ർ ഇ​ങ്ങ​നെ ചെ​യ്യു​മോ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ സം​ശ​യം.

എ​നി​ക്കൊ​രു മ​ടി​യു​മി​ല്ല, ഞാ​ൻ ചെ​യ്യും എ​ന്ന് ഉ​റ​പ്പു പ​റ​ഞ്ഞു. രാ​വി​ലെ എ​ന്‍റെ മീ​ശ​യെ​ടു​ത്തു, ഒ​രു ന​ല്ല കാ​ര്യ​ത്തി​നു വേ​ണ്ടി​യാ​യ​തി​നാ​ൽ സ​ന്തോ​ഷ​മു​ണ്ട്.
രാ​ജ​സേ​ന​ൻ പ​റ​ഞ്ഞു.



സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ദി​വ​സം സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി സം​വി​ധാ​യ​ൻ രാ​ജ​സേ​ന​ൻ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. ഞാ​നും പി​ന്നൊ​രു ഞാ​നും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷോ ​കാ​ണാ​നാ​യി​ട്ടാ​ണ് പെ​ൺ​വേ​ഷം കെ​ട്ടി രാ​ജ​സേ​ന​ൻ എ​ത്തി​യ​ത്.

കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ലെ​ത്തി​യാ​ണ് താ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും സി​നി​മാ കാ​ണാ​നെ​ത്തി​യ​വ​രെ​യും ഒ​രേ​പോ​ലെ ഞെ​ട്ടി​ച്ച​ത്.

ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഞാ​നും പി​ന്നൊ​രു ഞാ​നും. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും രാ​ജ​സേ​ന​ൻ ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക്ലാ​പ്പി​ൻ മൂ​വി മേ​ക്കേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, ജോ​യ് മാ​ത്യു, മീ​ര നാ​യ​ർ, ആ​ര​തി നാ​യ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ഛായാ​ഗ്ര​ഹ​ണം സാം​ലാ​ൽ പി. ​തോ​മ​സ്, എ​ഡി​റ്റ​ർ വി. ​സാ​ജ​ൻ,സ്ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ് പാ​ർ​വ​തി നാ​യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​സാ​ദ് യാ​ദ​വ്, മേ​ക്ക​പ്പ് സ​ജി കാ​ട്ടാ​ക്ക​ട, ആ​ർ​ട്ട്- സാ​ബു റാം.
​കോ​സ്റ്റ്യൂം ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, കൊ​റി​യോ​ഗ്രാ​ഫി ജ​യ​ൻ ഭ​ര​ത​ക്ഷേ​ത്ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​സ്. എ​ൽ.​പ്ര​ദീ​പ്, സ്റ്റി​ൽ​സ് കാ​ഞ്ച​ൻ ടി.​ആ​ർ., പി​ആ​ർ​ഒ മ​ഞ്ജു ഗോ​പി​നാ​ഥ്.