ഇ​താ രാം ​ച​ര​ണി​ന്‍റെ കൊ​ച്ചു​സു​ന്ദ​രി; പേ​ര​ക്കു​ട്ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ചി​ര​ഞ്ജീ​വി

09:20 AM Jul 01, 2023 | Deepika.com

ന​ട​ൻ രാം​ച​ര​ണി​നും ഉ​പാ​സ​ന കാ​മി​നേ​നി​ക്കും 11 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​റ​ന്ന പെ​ൺ​കു​ഞ്ഞി​ന്‍റെ പേ​ര് ആ​രാ​ധ​ക​രെ അ​റി​യി​ച്ച് മു​ത്ത​ച്ഛ​നും മെ​ഗാ​സ്റ്റാ​റു​മാ​യ ചി​ര​ഞ്ജീ​വി. ക്ലി​ൻ കാ​ര കൊ​നി​ഡേ​ല എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്.

ല​ളി​താ​സ​ഹ​സ്ര​നാ​മ​ത്തി​ൽ നി​ന്നാ​ണ് കൊ​നി​ഡേ​ല കു​ടും​ബ​ത്തി​ലെ കു​ഞ്ഞു​താ​ര​ത്തി​നു പേ​ര് ക​ണ്ടെ​ത്തി​യ​തെ​ന്നും ചി​ര​ഞ്ജീ​വി കു​റി​ച്ചു.

ജൂ​ൺ 20 നു ​രാ​വി​ലെ​യാ​യി​രു​ന്നു രാം ​ച​ര​ൺ–​ഉ​പാ​സ​ന ദ​മ്പ​തി​ക​ൾ​ക്ക് പെ​ൺ​കു​ഞ്ഞു പി​റ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു പേ​രി​ട​ൽ ച​ട​ങ്ങ്.



ക്ലി​ൻ‌ കാ​ര എ​ന്നാ​ൽ പ്ര​കൃ​തി​യു​ടെ മൂ​ർ​ത്തീ​ഭാ​വ​മെ​ന്ന് അ​ർ​ഥം. പ്ര​പ​ഞ്ച മാ​താ​വാ​യ ശ​ക്തി​യു​ടെ സൂ​ക്ഷ്മ​രൂ​പ​മാ​ണ​ത്. ഞ​ങ്ങ​ളു​ടെ കൊ​ച്ചു രാ​ജ​കു​മാ​രി വ​ള​രു​മ്പോ​ൾ ഈ ​ഗു​ണ​ങ്ങ​ളെ​ല്ലാം അ​വ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ട്. ചി​ര​ഞ്ജീ​വി കു​റി​ച്ചു.

2012 ജൂ​ണ്‍ 14നാ​യി​രു​ന്നു രാം​ച​ര​ണി​ന്‍റെ​യും ഉ​പാ​സ​ന​യു​ടെ​യും വി​വാ​ഹം. സം​രം​ഭ​ക​യും അ​പ്പോ​ളോ ആ​ശു​പ​ത്രി ശൃം​ഖ​ല​യു​ടെ ചെ​യ​ര്‍​മാ​ന്‍ പ്ര​താ​പ് റെ​ഡ്ഡി​യു​ടെ ചെ​റു​മ​ക​ളു​മാ​ണ് ഉ​പാ​സ​ന കാ​മി​നേ​നി. അ​പ്പോ​ളോ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലെ വൈ​സ് ചെ​യ​ര്‍​പ​ഴ്‌​സ​ൻ കൂ​ടി​യാ​ണ് ഉ​പാ​സ​ന.