ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ

03:33 PM Jun 30, 2023 | Deepika.com

കേ​ര​ള​ത്തി​ലെ സി​നി​മ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​യി ലി​സ്റ്റി​ൻ സ്റ്റീ​ഫ​നെ തി​ര​ഞ്ഞെ​ടു​ത്തു. സി​യാ​ദ് കോ​ക്ക​ർ മാ​റു​ന്ന ഒ​ഴി​വി​ലാ​ണ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലി​സ്റ്റി​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി കൂ​ടി​യാ​ണ്.

എ​വ​ർ​ഷൈ​ൻ മ​ണി സെ​ക്ര​ട്ട​റി​യാ​യും മു​ര​ളി മൂ​വീ​സ് ഉ​ട​മ വി.​പി. മാ​ധ​വ​ൻ നാ​യ​ർ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ് അ​ഞ്ച് ടേ​മു​ക​ളി​ലും സി​യാ​ദ് കോ​ക്ക​റാ​ണ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്.

മാ​ജി​ക് ഫ്രെ​യിം​സ് എ​ന്ന നി​ർ​മാ​ണ-​വി​ത​ര​ണ ക​മ്പ​നി ഉ​ട​മ​യാ​ണ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. 2011 ൽ ‘​ട്രാ​ഫി​ക്’ എ​ന്ന സി​നി​മ നി​ർ​മി​ച്ചാ​ണ് ലി​സ്റ്റി​ൻ നി​ർ​മാ​ണ രം​ഗ​ത്തെ​ത്തു​ന്ന​ത്.​തു​ട​ർ​ന്ന് സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യി ലി​സ്റ്റി​ൻ മാ​റി.

ഡ്രൈ​വിംഗ് ലൈ​സ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പൃ​ഥ്വി​രാ​ജി​നൊ​പ്പം നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. ക​ടു​വ, ജ​ന​ഗ​ണ​മ​ന എ​ന്നീ സി​നി​മ​ക​ൾ ഒ​ന്നി​ച്ചു നി​ർ​മി​ച്ചു. കൂ​ടാ​തെ കെ​ജി​എ​ഫ് 2, മാ​സ്റ്റ​ർ, പേ​ട്ട തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​വും ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് ഏ​റ്റെ​ടു​ത്ത​ത്.