മ​ല​യാ​ള​ത്തി​ൽ ഇ​ട​വേ​ള​യെ​ടു​ത്ത​ത് മ​നഃ​പൂ​ർ​വം: ജ​യ​റാം പ​റ​യു​ന്നു

02:14 PM Jun 30, 2023 | Deepika.com

മ​ല​യാ​ള​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഇ​ട​വേ​ള എ​ടു​ത്ത​ത് മ​നഃ​പൂ​ർ​വ​മാ​യി​രു​ന്നു​വെ​ന്ന് ന​ട​ൻ ജ​യ​റാം. ന​ല്ലൊ​രു പ്രൊ​ജ​ക്ടി​നു​വേ​ണ്ടി താ​ൻ ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ ​കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ലെ​ന്നും ജ​യ​റാം പ​റ​യു​ന്നു.

പാ​ലാ​ക്കാ‌​ട് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് ജ​യ​റാം ത​ന്‍റെ ഇ​ട​വേ​ള​യെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന എ​ബ്ര​ഹാം ഓ​സ്‌​ല​ർ വ​ള​രെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന സി​നി​മ​യാ​ണെ​ന്നും മ​ല​യാ​ള​ത്തി​ൽ ത​ന്‍റെ വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വാ​കും ഈ ​സി​നി​മ​യെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷ​മാ​യി എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്താ​ൽ കു​റെ സി​നി​മ​ക​ൾ ചെ​യ്യാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി. മ​ല​യാ​ളം വി​ട്ട് മ​റ്റു പ​ല ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ചു.

ഇ​തൊ​ന്നും ന​മ്മ​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ന​ട​ക്കി​ല്ല ന​മ്മ​ളെ തേ​ടി വ​രേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. ഇ​പ്പോ​ൾ തെ​ലു​ങ്കി​ൽ കു​റെ സി​നി​മ​ക​ൾ ചെ​യ്യു​ന്നു​ണ്ട്. നാ​ളെ രാ​വി​ലെ മ​ഹേ​ഷ് ബാ​ബു എ​ന്ന താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ എ​ത്തി​ച്ചേ​ര​ണം.

അ​ത് ക​ഴി​ഞ്ഞ് ചി​ര​ഞ്ജീ​വി​യു​ടെ മ​ക​ൻ രാം ​ച​ര​ണി​നോ​ടൊ​പ്പ​മാ​ണ് അ​ടു​ത്ത സി​നി​മ. ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യോ​ടൊ​പ്പം ഒ​രു സി​നി​മ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.



ക​ന്ന​ട​യി​ൽ രാ​ജ് കു​മാ​റി​ന്‍റെ മ​ക​ൻ ശി​വ രാ​ജ്‌​കു​മാ​റി​ന്‍റെ കൂ​ടെ ഏ​റ്റ​വും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ‘ഗോ​സ്റ്റ്’ വ​രു​ന്നു​ണ്ട്.

ത​മി​ഴി​ൽ പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ആ​ണ് അ​വ​സാ​ന​മാ​യി ചെ​യ്ത​ത്. മ​ണി​ര​ത്‌​നം എ​ന്ന ലെ​ജ​ൻ​ഡ് സം​വി​ധാ​യ​ക​ന്‍റെ കൂ​ടെ ത​മി​ഴി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഹാ​ഭാ​ഗ്യ​മാ​ണ്.

മ​ല​യാ​ള​ത്തി​ൽ ഞാ​നാ​യി​ട്ട് ക​ഴി​ഞ്ഞ ഒ​ന്നൊ​ന്ന​ര വ​ർ​ഷ​മാ​യി ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. ന​ല്ലൊ​രു പ്രോ​ജ​ക്ട് ചെ​യ്തു തി​രി​ച്ചു വ​ര​ണം എ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. എ​ന്‍റെ കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ല, ഇ​പ്പോ​ൾ ഞാ​ൻ ചെ​യ്യു​ന്ന ഏ​ബ്ര​ഹാം ഓ​സ്‌​ല​ർ എ​ന്ന സി​നി​മ അ​ഞ്ചാം പാ​തി​രാ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ ചെ​യ്യു​ന്ന ചി​ത്ര​മാ​ണ്.

വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ ത​രു​ന്ന സി​നി​മ​യാ​ണ​ത്, അ​തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. വീ​ണ്ടും വീ​ണ്ടും ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്. എ​വി​ടെ ചെ​ന്നാ​ലും അ​മ്മ​മാ​ർ വ​ന്നി​ട്ട് മോ​നെ സു​ഖ​മാ​യി​രി​ക്കു​ന്നോ എ​ന്ന് ചോ​ദി​ക്കു​ന്ന സ്നേ​ഹം ഹൃ​ദ​യം നി​റ​യ്ക്കു​ന്നു.
ജ​യ​റാം പ​റ​യു​ന്നു.

2020 ലും 21​ലും ജ​യ​റാ​മി​നെ മ​ല​യാ​ള സി​നി​മ​യി​ൽ ക​ണ്ടി​ട്ടി​ല്ലാ​യി​രു​ന്നു. 2022 ൽ ​സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ‘മ​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നും അ​ല വൈ​കു​ണ്ഠ​പു​ര​മു​ലോ​യു​മ​ട​ക്കം ഏ​ഴ് ചി​ത്ര​ങ്ങ​ള്‍ ഇ​ത​ര​ഭാ​ഷ​ക​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി റി​ലീ​സ് ചെ​യ്തി​രു​ന്നു.