ഭാര്യ സുമയെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പി നടൻ ദേവൻ. ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു സുമയുടെ മരണമെന്നും അതിൽ നിന്നും വിമുക്തമാകാൻ സാധിച്ചിട്ടില്ലെന്നും ദേവൻ പറയുന്നു.
എന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ല. ഒരേ കാന്പസിലായിരുന്നു ഞാനും ഭാര്യയും പഠിച്ചത്. അതുകൊണ്ടുതന്നെ എന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യയ്ക്ക് അറിയാമായിരുന്നു.
എന്നാൽ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായി, ആ സമയത്താണ് വിവാഹ ആലോചനകൾ നടക്കുന്നതും സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു.
പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു എനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നത്. 2019ലാണ് ഭാര്യ മരിക്കുന്നത്.
പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമകളുണ്ട് സുമയെക്കുറിച്ച് എന്റെ മനസിൽ. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്.
വളരെ പെട്ടെന്നായിരുന്നു ഭാര്യയുടെ മരണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം ആയിരുന്നു. മമ്മൂട്ടിയും കുറെ ആളുകളും ഒക്കെ വന്നിരുന്നു. ജീവിതം എന്ന് പറഞ്ഞാൽ ഇതാണ് എന്നൊക്കെയും ഉപദേശിച്ചു.
ഒരു മരണവീട്ടിൽ നമ്മൾ പോകുന്ന പോലെയുള്ള ഉപദേശങ്ങൾ ആണ് കിട്ടുന്നത്. മമ്മൂട്ടി മാത്രം എന്റെ അടുത്ത് വന്നിരുന്നു കൈ പിടിച്ചു. അതിലൂടെ ഒരു ആശ്വാസം എനിക്ക് കിട്ടി. ആ ഇരുപ്പ് കുറെ നേരം ഇരുന്നു.
അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത. ഇതേപോലെ എന്റെ അടുത്ത് വന്നിരുന്ന് എന്നെ കെട്ടിപിടിച്ച ആളാണ് യൂസഫലി ഇക്ക.
എന്തെങ്കിലും പറയുന്നതിനേക്കാൾ ഡീപ്പ് ആണ് അത്. അതിനേക്കാളും ആശ്വാസം ഒരു വാക്കിനും ഇല്ല. എന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന ഉള്ളിൽ ഉണ്ടാകും. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല.
എപ്പോഴൊക്കെ സുമയെ കുറിച്ച് ചിന്തിക്കുന്നോ അപ്പോഴൊക്ക വേദനയാണ്. പേര് അറിയാത്ത ഒരു അസ്വസ്ഥത എപ്പോഴും എന്റെ മനസിൽ ഉണ്ട്.
ഒരു ദിവസം പത്തു പതിനഞ്ചു കോളുകൾ എങ്കിലും ഞങ്ങൾ തമ്മിൽ ഉണ്ടാകാറുണ്ട്. അതെല്ലാം അസ്തമിച്ചു. ഫോൺ എടുക്കാറുണ്ട് ഇടക്ക് ഇപ്പോളും വിളിക്കാൻ അപ്പോൾ ആണ് അവൾ ഇല്ലെന്ന ഓർമ മനസിൽ വരുന്നത്.
എന്റെ ഭാര്യ ഒരു നിഷ്കളങ്ക ആയിരുന്നു, എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും അത് തന്നെയാണ്. സാമ്പത്തികമായും അല്ലെങ്കിലും ആളുകളെ എല്ലാം ഞാൻ സഹായിക്കുന്ന ആളാണ്.
അതിനെ ഒക്കെ സപ്പോർട്ട് ചെയ്തിരുന്നത് ഭാര്യ ആണ്. അവൾ എല്ലാത്തിനും ഒപ്പം നിൽക്കുന്നത് തന്നെ ആയിരുന്നു എന്റെ ഏറ്റവും വലിയ ബലം. എല്ലാ ദിവസവും വിരുന്നുകാർ ഉണ്ടാകും, അവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കുന്നത് അവളാണ്.
ഇപ്പോഴും വീട്ടിൽ തനിയെ ഇരിക്കുമ്പോൾ മനസ് നിറയെ അവളുടെ ഓർമകളാണ്. അപ്പോൾ ഞാൻ അവളിലെ കൂടുതൽ ഓർമകളിലേക്ക് പോകും. ഓർമ മാറ്റി നിർത്തിയാൽ പ്രശ്നം ആണ്. അവളും ഞാനും ആയി ജീവിച്ച നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു മനഃസമാധനം ഉണ്ടാകും. അതുകൊണ്ടുതന്നെ അവളിൽ കൂടി സഞ്ചരിക്കുകയാണ് ഞാൻ ഇപ്പോൾ. ദേവൻ പറയുന്നു.
സംവിധായകൻ രാമു കാര്യാട്ടിന്റെ മകളെയാണ് ദേവൻ വിവാഹം കഴിച്ചത്. ഇരുവർക്കും ലക്ഷ്മി എന്നു പേരുള്ള മകളാണുള്ളത്. 2019 ൽ എച്ച്വൺ എൻവൺ ബാധിച്ചാണ് സുമ മരിച്ചത്.
അതെന്നിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു; ദേവൻ
03:34 PM Jun 29, 2023 | Deepika.com