ന്യൂഡൽഹി: പ്രശസ്തമായ ചക്കുളത്തുകാവിൽ ഡിസംബർ 3 ഞായറാഴ്ച നടക്കുന്ന കാർത്തിക പൊങ്കാലയോടനുബന്ധിച്ചു നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വലിയ പൊങ്കാലക്കു പുറമേ കാർത്തിക നക്ഷത്രത്തിൽ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നടത്തിവരുകയാണ്.
രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ പൊങ്കാലക്കുള്ള ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും പകർത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.
പ്രഭാത പൂജകൾക്കു ശേഷം വിശേഷാൽ പൂജകളും ഉച്ചദീപാരാധനയ്ക്കുശേഷം അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7503791056 (ഉണ്ണി പിള്ള) 8800552070 (കൃഷ്ണകുമാർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
ചക്കുളത്തുകാവ് പൊങ്കാല: നജഫ്ഗഡ് ക്ഷേത്രത്തിലും ഞായറാഴ്ച പൊങ്കാല
06:40 PM Dec 01, 2017 | Deepika.com