ന്യൂഡൽഹി: അമൃതപുരി അയ്യപ്പ പൂജാ സമിതിയുടെ പത്തൊൻപതാമത് അയ്യപ്പ പൂജ ഡിസംബർ മൂന്ന് ഞായറാഴ്ച രാവിലെ 5.30നു ഗണപതി ഹോമത്തോടെ ആരംഭിക്കും. ഉഷ:പൂജ, അമൃതപുരി സഹസ്രനാമ സമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം, സർവൈശ്വര്യ പൂജ (വിളക്കു പൂജ), ലഘു ഭക്ഷണം, രാവിലെ 9.15ന് അമൃതപുരി ഡാൻസ് ട്രൂപ്പിന്റെ ഭരതനാട്യം, 11ന് ഹസ്ത് സാൽ ശ്രീ ശാരദാംബ ഭജന സമിതിയുടെ ഭജന, തുടർന്ന് ഉച്ചപൂജക്കു ശേഷം അന്നദാനം.
വൈകുന്നേരം 4ന് 'ബി' ബ്ലോക്കിൽ നിന്നും പൂത്താലമേന്തിയ ബാലികമാരുടെയും സ്ത്രീജനങ്ങളുടെയും ചെറുതാഴം കുഞ്ഞിരാമൻ മാരാരുടെ ശിഷ്യർ അവതരിപ്പിക്കുന്ന വാദ്യമേളങ്ങളുടെയും അകന്പടിയോടെ അയ്യപ്പസ്വാമിയുടെ ഛായാ ചിത്രവും വഹിച്ചുകൊണ്ട് പൂജാ സന്നിധിയായ ’എ’ ബ്ലോക്കിലേക്ക് താലപ്പൊലി എഴുന്നെള്ളത്ത്. 6:30 മുതൽ വിനോദ് കുമാർ കണ്ണൂറിന്റെ ശിക്ഷണത്തിൽ അമൃതപുരി ഹംസധ്വനി അവതരിപ്പിക്കുന്ന സംഗീതാർച്ചന. തുടർന്ന് അത്താഴപൂജ, മഹാദീപാരാധന, ഹരിവരാസനം, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ പരിപാടികൾ സമാപിക്കുമെന്ന് കണ്‍വീനർ തുളസീധരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9818991757 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
അമൃതപുരിയിൽ അയ്യപ്പ പൂജ ഡിസംബർ മൂന്ന് ഞായറാഴ്ച
06:38 PM Dec 01, 2017 | Deepika.com