ഭ​ർ​ത്താ​വും മ​ക​ളു​മി​ല്ലാ​തെ സിം​ഗി​ൾ ലൈ​ഫ് അ​ടി​ച്ചു​പൊ​ളി​ക്കു​ന്നു; വി​മ​ർ​ശ​ക​ർ​ക്ക് ഭാ​മ​യു​ടെ മ​റു​പ​ടി

03:00 PM Jun 27, 2023 | Deepika.com

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നെ​ഗ​റ്റീ​വ് ക​മ​ന്‍റി​ടു​ന്ന​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ടി ഭാ​മ. താ​ര​ത്തി​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ന്പോ​ഴെ​ല്ലാം നി​ര​വ​ധി പേ​രാ​ണ് ഭ​ർ​ത്താ​വി​നെ കു​റി​ച്ച് ചോ​ദി​ച്ച് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യാ​ത്ര​യ്ക്കി​ട​യി​ൽ ഒ​റ്റ​യ്ക്കു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​തി​നു ല​ഭി​ച്ച ക​മ​ന്റി​ന് ഭാ​മ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

സിം​ഗി​ൾ ലൈ​ഫ് അ​ടി​ച്ചു​പൊ​ളി​ക്കു​ന്നു എ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ഒ​രു ചി​ത്ര​ത്തി​ന് ഒ​രാ​ൾ ക​മ​ന്‍റി​ട്ട​ത്. സിം​ഗി​ള്‍ ലൈ​ഫ് ആ​കു​മ്പോ​ള്‍ പ​റ​യാ​ട്ടോ. ഇ​പ്പോ​ള്‍ അ​ല്ല എ​ന്നാ​ണ് ഇ​തി​ന് ഭാ​മ ന​ല്‍​കി​യ മ​റു​പ​ടി.

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു എ​ന്ന​ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി എ​ന്ന നി​ല​യി​ൽ കൂ​ടി​യാ​ണ് താ​ര​ത്തി​ന്‍റെ ഈ ​ക​മ​ന്‍റ്.

മു​ൻ​പ് ഭ​ർ​ത്താ​വും മ​ക​ളും ഇ​ല്ലാ​തെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഭാ​മ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നും സ​മാ​ന​മാ​യ ക​മ​ന്‍റു​ക​ൾ വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഒ​രു ഷൂ​ട്ടിം​ഗി​നു പോ​യ​പ്പോ​ഴാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​തെ​ന്നും അ​തി​നാ​ലാ​ണ് അ​വ​ർ ഇ​ല്ലാ​ത്ത​തെ​ന്നു​മാ​യി​രു​ന്നു ഭാ​മ​യു​ടെ മ​റു​പ​ടി.