ന്യൂഡൽഹി: നിരക്കു വർധിപ്പിച്ചതോടെ പ്രതിദിനം മൂന്നു ലക്ഷത്തോളം യാത്രക്കാർ ഡൽഹി മെട്രോയിലെ യാത്ര ഉപേക്ഷിച്ചു. ഈ വർഷം രണ്ടു തവണയാണ് ഡൽഹി മെട്രോയിലെ യാത്രാ നിരക്കുകൾ വർധിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റബറിൽ ഡൽഹി മെട്രോയിലെ യാത്രക്കാരുടെ ശരാശരി എണ്ണം 27.4 ലക്ഷം ആയിരുന്നത് ഒക്ടോബറിൽ 24.2 ആയി കുറഞ്ഞു.
ഡൽഹി മെട്രോയുടെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ നോയിഡ-ദ്വാരക ബ്ലൂലൈനിൽ മാത്രം ലക്ഷക്കണക്കിന് യാത്രക്കാരുടെ കുറവുണ്ട യതായാണു വിവരകാശ പ്രകാരമുള്ള ചോദ്യത്തിന് ഡൽഹി മെട്രോ റിയിൽ കോർപറേഷൻ നൽകിയ മറുപടിയിൽ നിന്നു വ്യക്തമാകുന്നത്. യാത്രാനിരക്കിൽ 20 മുതൽ 50 ശതമാനം വരെ വർധനവാണു ഡൽഹി മെട്രോയിൽ ഏർപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ നിരക്കു വർധനവിന് അംഗീകാരം നൽകിയെങ്കിലും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് നിരക്കു വർധിപ്പിക്കാൻ തീരുമാനിച്ചത്.
നിരക്ക് കൂട്ടിയപ്പോൾ ഡൽഹി മെട്രോയുടെ പടിയിറങ്ങിയത് മൂന്നു ലക്ഷം യാത്രക്കാർ
05:19 PM Nov 25, 2017 | Deepika.com